ചേന

ഷൈനി മാത്യു
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചേന. മണ്ണിനടിയില്‍ ഊണ്ടാകുന്ന മറ്റ് കിഴങ്ങുവഗങ്ങള്‍ക്കുള്ള ദൂക്ഷ്യവശങ്ങള്‍ ഒന്നും തന്നെ ചേനയ്ക്കില്ല. ചേന രണ്ടു തരത്തില്‍ കാണപ്പെടുന്നു. വേളുത്തതും, ചുവന്നതും. സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ഇനമാണ്. രണ്ടിനങ്ങളിലും ധാരാളമായി കാത്സ്യം ഓക്സലൈറ്റ് അടങ്ങിയിരിക്കുന്നു. അരേസി (Araceae) കുലത്തില്‍പ്പെട്ട ഒന്നാണ് ചേന. ഇതിനെ ഇംഗ്ലീഷില്‍ എലിഫന്റ് ഫൂട്ട് യാം. (Elephant-foot yam) എന്നു പറയുന്നു.
             
ചേനയടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മൂലക്കുരു, അര്‍ശ്ശസ്, തുടങ്ങിയ രോഗങ്ങള്‍ ശമിക്കുന്നതിന് ഉത്തമമാണ്. കൂടാതെ രക്താര്‍ബുദരോഗികള്‍ക്ക് ചേന വളരെ ഫലപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്. നിത്യവും ചേന വേവിച്ചു കഴിക്കുന്നത് രക്താര്‍ബുദരോഗികളില്‍ കാണുന്ന വെളുത്ത രക്താണുക്കളുടെ അനിയന്ത്രിതമായ വര്‍ദ്ധനവിനെ തടയാന്‍ ഉപകരിക്കുന്നു.
            
ചേന കൊണ്ട് ഉണ്ടാകുന്ന വിഭവങ്ങള്‍ അനവധിയാണ്. എരിശ്ശേരി, ഉപ്പേരി, കാളന്‍ തുടങ്ങിയവ, ഇവയില്‍ ചിലതുമാത്രം. വളരെ പുരാതന കാലം മുതല്‍ തന്നെ കേരളത്തില്‍ സദ്യയ്ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു വിഭവമാണ് കാളന്‍. കാളന്‍ ഉണ്ടാക്കുന്ന വിധം ചുവടെ ചേര്‍ക്കുന്നു.
ചേന                     –  250 ഗ്രം
കുരുമുളക് പൊടി    – 10 ഗ്രാം
പച്ചമുളക്               – 50 ഗ്രാം
നാളികേരം              – 1 മുറി
ഉപ്പ്                      – ആവശ്യത്തിന്
വെളിച്ചെണ്ണ             – 150 ഗ്രാം
മഞ്ഞള്‍പൊടി          – 10 ഗ്രാം
വേപ്പില                 – 1 ഇതള്‍
തൈര്                    – 600 മില്ലി
ജീരകം                   – 10 ഗ്രാം
ഉണക്കമുളക്            – 10 എണ്ണം
കടുക്                     – 20 ഗ്രാം
 
 
    
തൊലികളഞ്ഞ ചേന കാല്‍ ഇഞ്ചു കഷണങ്ങളാക്കി അരിഞ്ഞ് കഴുകി എടുക്കുക. ഉപ്പും കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ആവശ്യത്തിന്‍ വെള്ളം ഒഴിച്ച് വേവിക്കുക. ചേന ഉടയാത്തവിധം വെള്ളം വറ്റിയ ശേഷം ഇറക്കി വെയ്ക്കുക. ചിരകിയ നാളികേരവും, ജീരകവും, പച്ചമുളകും ഒരുമിച്ച് അരച്ചെടുക്കുക, ഈ മിശ്രിതത്തില്‍ തൈര് ചേര്‍ത്ത്, വേവിച്ചുവെച്ചിരിക്കുന്ന ചേനയില്‍ ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഇളക്കുക. തിളയ്ക്കുന്ന മാത്രയില്‍ തന്നെ ഇറക്കിവയ്ക്കുക. അതിനുശേഷം ചീനച്ചട്ടില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വേപ്പിലയും, കഷണങ്ങളാക്കിയ ഉണക്കമുളകും കടുകും ഇട്ട്, കടുക് പൊട്ടിക്കഴിയുമ്പോള്‍, തയ്യാറാക്കിവച്ചിരിക്കുന്ന കാളനില്‍ ഒഴിക്കുക. കാളന്‍ ഉണ്ടാക്കുമ്പോള്‍ ഒട്ടും വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
 
ഷൈനി മാത്യു
ഫോണ്‍. 9447490748

Comments

comments