ഔവ്വര്‍ സാഹിത്യ പുരസ്‌കാരം – 2012 പുരസ്കാരത്തിന് അര്‍ഹമായ ചെറുകഥ

ചെകുത്താന്റെ പര്യായം ജെ അനിൽകുമാർ ആത്മഹത്യാ മുനമ്പിലെ ‘ഗോസ്റ്റ് റോക്കി’ ൽ നിന്ന് തെരേസ സാത്താന്റെ പര്യായപദം ഓർത്തെടുക്കാൻ ശ്രമിച്ചു. ദൈവത്തിന് പര്യായങ്ങളുള്ളതുപോലെ സാത്താന്റെ പര്യായപദങ്ങളെന്തൊക്കെയാണ് ?. സമയമെടുത്തു തന്നെ ദൈവത്തിനും ചെകുത്തനുമിടയിലെ തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു. ധ്യാനത്തിലമർന്ന് മൂന്നു തവണ അവൾ ദൈവത്തെ തള്ളിപ്പറഞ്ഞു. മൂന്നു തവണ സാത്താനെ വാഴ്ത്തി. ആദ്യമായല്ല തെരേസ ദൈവത്തെ തള്ളിപ്പറയുന്നത്. അതിനു മുൻപും മൂന്നു തവണ അവൾ ദൈവത്തെ ശപിച്ചിരുന്നു. ‘നിന്നെ രക്ഷിക്കനാകാത്ത വിധം ദൈവത്തിന്റെ കരം കുറുകിപ്പോയിട്ടില്ല’ എന്ന…

മഷിച്ചെടി

ചെറുകഥ- ബൈജു വർഗീസ്‌ മരണം മണക്കുന്ന ഇടനാഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പരിചിതമായ മോർച്ചറിയിൽ എത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിന്ദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്റ്റുമാർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയ്യിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരു തണ്ടും. മയിൽപ്പീലിപോലെ അവൾ കൈയ്യിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്ടറുടെ ഓർമ്മകളിൽ തെളിഞ്ഞു. അവർ…

ബുദ്ധപൂര്‍ണ്ണിമ

സി.ജീവന്‍ ആലപ്പുഴ പുരാതനമായ കുശി നഗരത്തെ വലം ചുറ്റികടന്നുപോയ കാറ്റിന്റെ മര്‍മ്മരങ്ങളില്‍ നിന്ന് കാലത്തിന്റെ ചിലമ്പിച്ച ശബ്ദങ്ങള്‍ അയാളിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അയാളുടെ വെങ്കലക്കണ്ണുകള്‍ ആര്‍ദ്രമാകുന്നത് നന്ദിതയറിഞ്ഞു. അവളുടെ മനസ്സിപ്പോള്‍ പത്മദളങ്ങള്‍ പോലെ വിടര്‍ന്നു വന്നു.                                                                                                                                                   പുറത്ത് ഇപ്പോഴും കാറ്റ് വീശി കൊണ്ടിരുന്നു. ക്ലാവുപുരണ്ട അയാളുടെ അധരങ്ങള്‍ അനങ്ങി.   നീയാരാണ്? ഞാന്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിനിയാണ്. അല്ല നീ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്.കര്‍മ്മങ്ങളല്ല, കര്‍മ്മത്തിനപ്പുറത്ത് കാരണഭൂതമായ നിന്റെ സ്വത്വം തിരിച്ചറിഞ്ഞോയെന്നാണ്? അത്…

ഇരകള്‍

മീര ആലപ്പാട് മാഞ്ഞുപോയ സ്വപ്നത്തിന്റെ അവശേഷിപ്പുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ശിഖയുടെ ചിന്താമണ്ഡലം. കിനാവില്‍ കണ്ട അവ്യക്തമായ ആ രൂപം തന്റെ ഭര്‍ത്താവിന്റെതായിരുന്നുവോ, അതോ തന്റെ അരികിലുറങ്ങും കുഞ്ഞിന്റെയോ. അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് കിടക്കുമ്പോള്‍ അവന്റെ ശരിരതാപം അവളുടെ ദേഹത്തെ പെള്ളിച്ചു. തണുപ്പിലും അവന്റെ പനിച്ചുടില്‍ അവള്‍ വിയര്‍ത്തു. മുന്നുദിവസമായി കടുത്ത പനിയുമായി അവന്‍ കിടക്കുന്നു. ഇതുവരെ ഒരു മരുന്നും കൊടുക്കാന്‍ പറ്റിയിട്ടില്ലല്ലോ…… അവള്‍ വേദനയോടെ ഓര്‍ത്തു.             ഇരുട്ടിന്റെ മൌനത്തെ കീറി ഭിത്തികള്‍ക്കപ്പുറത്തുനിന്നും ഒരു കുട്ടിയുടെ…

കല്ലുകള്‍ വേലായുധനോട് പറഞ്ഞത്

                    മോനിച്ചന്‍ എബ്രഹാം -ആലപ്പുഴ വാര്‍ക്കപണിക്കാരനെപ്പോലെ വേലായുധന്‍ ഒരുപാടു ജോലി ചെയ്യുന്നുണ്ടായിരുന്നു;എന്നാല്‍ ജോലിയൊന്നും ചെയ്യുന്നുമുണ്ടായിരുന്നുമില്ല. ശിപായിമാരുടെ ഉദ്യോഗസമയം പോലെ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെയും തുടര്‍ന്നും വേലായുധന്‍ തന്റെ സഞ്ചിനിറയെ തെരുവോരത്തെ കല്ലുകള്‍ പെറുക്കി കൂട്ടുമെങ്കിലും അതെല്ലാം അതേപോലെ തന്നെ തിരിച്ചിടും. അതിലൊരു ആത്മസംത്യപ്തി വേലായുധന്‍ അനുഭവിച്ചിരുന്നു. ആ ആത്മസംത്യപ്തിയില്‍ അയാള്‍ അയാളെ പോലും മറന്നു പോയിരുന്നു. നഗരകവാടത്തില്‍ കയറാതെ വലത്തോട്ടു പോകുന്ന റോഡിലെ എ പടം ഓടിക്കുന്ന തീയേറ്ററിന്റെ അടുത്തായിരുന്നു വേലായുധന്റെ…

ഹോളോകാസ്റ്റ്

ചെറുകഥ                        ഷാഹൂല്‍ ഹമീദ്.കെ.ടി,  മലപ്പുറം നഗരഹൃദയത്തിലെ പുരാതനമായ കെട്ടിടത്തിലാണ് ഞങ്ങളുടെ ലൈബ്രറി അനേകം ജനങ്ങളുമായി നഗരം തിളച്ചു മറിയുമ്പോഴും ലൈബ്രറിയിലേക്കെത്തുന്നത് കുറച്ചു പേര്‍ മാത്രമാണ്. സിമന്റ് പാളികളടര്‍ന്ന്, തുരുമ്പിച്ച കമ്പികളുടെ ചതുരക്കുടുകള്‍ പുറത്തേക്കു തള്ളിയ കെട്ടിടത്തിന്റെ അസ്ഥിപഞ്ജരത്തില്‍നിന്ന് പല സ്ഥാപനങ്ങളും ഒഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുമ്പോഴും ലൈബ്രറിക്കെങ്ങും പോവാനിടമില്ലാത്തതിനാല്‍ രണ്ടാംനിലയുടെ കിഴക്കെ അറ്റത്ത് ഊര്‍ദ്ധ്വന്‍ വലികളോടെ ചുരുണ്ടു കിടക്കുന്നു, അതിന്റെ നിശ്വാസങ്ങളഞ്ഞുപോകരുതേയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ദിനവും അവിടെയെത്തുന്നു. ചിലപ്പോഴെല്ലാം കാറ്റ് ഞങ്ങളെ ലൈബ്രറിയില്‍നിന്ന് ആട്ടിയോടിക്കാറുണ്ട്. കിഴക്കന്‍ കാറ്റ്.ജനലുകളെല്ലാം തിന്നുതീര്‍ത്തതിനാല്‍ കാറ്റിന്റെ കുത്തൊഴുക്കു…

വി.പി.

കോമ്രോഡ് അന്‍സാരി ബര്‍ണാര്‍ഡ്  കുരുക്ഷേത്ര റിയല്‍ടോഴ്സ് എന്ന ആഗോള ഭീമന്‍, ഭാരതത്തിലെ തങ്ങളുടെ കോര്‍ മാനേജ്മെന്റ് ടീമിനെ അടിയന്തിരമായി റിജണല്‍ ഓഫിസില്‍ വിളിച്ചിരിക്കുകയാണ്. 20 മണിക്കൂര്‍ മാത്രമാണ് എത്തിച്ചേരുന്നതിന് അനുവധിച്ചിട്ടുള്ള സമയം. യാത്ര ഫ്ലൈറ്റിലേ ആകാവു. ഹൈദരാബാദ് എയര്‍പ്പോട്ടില്‍ സ്വീകരിക്കാന്‍ ആളുണ്ടാകും. ഹൈദരാബാദിന്റെ ട്വിന്‍ സിറ്റിയ്ായ സെക്കന്‍ന്തരാബാദിലെ റീജണല്‍ ഓഫീസിലേക്കുള്ള യാത്രയ്ക്ക് 12 കാറുകള്‍ എയര്‍പ്പോര്‍ട്ടില്‍ കാത്തുകിടക്കും. ഒരേ ഫ്ലൈറ്റില്‍ വന്നിറങ്ങിയാലും രണ്ടുപേര്‍ രണ്ടു കാറിലെ സഞ്ചരിക്കാവു. ഹസന്‍ സാഗര്‍ പാലമാണ് ഇരുനഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഹൈദരാബാദിന്റെ…