തകഴി വഴി അടൂര്‍

ബി.ജോസുകുട്ടി ജീവിതത്തിന്റെ അസ്ഥിരമായതും അതിസുക്ഷമമായ സ്പന്ദനങ്ങളെ ദാര്‍ശനികമായ വീക്ഷണകോണില്‍ നിന്നു അപഗ്രഥിച്ച് ഫ്രെയിമുകളിലാവാഹിക്കുന്ന വിശ്വവിഖ്യാതനായ അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്രസംരംഭങ്ങളെ നമ്മുക്കറിയാം. എങ്കില്‍ പോലും സിനിമയുടെ മായക്കാഴ്ചകളെപ്പോലെ ചില സിനിമാനുഭവങ്ങളെങ്കിലും പ്രേക്ഷകന് അന്യമായി മാറുമ്പോള്‍, അത് ഒരു തരത്തിലും വ്യാഖ്യാനിക്കാനാവാത്ത സാധ്യതകളിലേക്ക് അകന്നു പോകുമ്പോള്‍ സിനിമയുടെ പ്രത്യയശാസത്രപരമായ ഉള്‍ക്കാഴ്ചകളോട് സംവദിക്കുന്ന ഒരു മൂന്നാം കണ്ണ് ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ നിര്‍മ്മിക്കപ്പെടുന്നതാണ് അടൂരിന്റെ സ്പര്‍ശമായി അടൂര്‍ സിനിമകളില്‍ കാണുന്നത്. അടുരിന്റെ സ്വയംവരം മുതലുള്ള ചിത്രങ്ങളില്‍ ചിലത് നമ്മെ ഇതു ബോധ്യപ്പെടുത്തുന്നുണ്ട്.സിനിമയിലെ…

കുരുക്ഷേത്ര- ആസ്വാദനത്തിന്റെ ഒരു ചെറുകുറിപ്പ്

കെ.ശ്രീകുമാര്‍ ദേശസ്നേഹം പ്രമേയമാക്കി അനവധി സിനിമകള്‍ (അറുബോറന്‍) നാം കണ്ടിട്ടുണ്ട്. എന്നാല്‍ കുരുക്ഷേത്ര ഇവിടെ വ്യത്യസ്തമാകുന്നു- ദേശസ്നേഹമാകുന്ന  Teritotial sense കടന്ന് വിശ്വമാനവികതയുടെ , അതിരുകളില്ലാത്ത സ്നേഹം തുളുമ്പുന്ന ചിത്രമായി കുരുക്ഷേത്ര പരിണമിക്കുകയാണ്.    നടന്ന ഒരു സംഭവത്തെ, അതിന്റെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ, യഥാതഥമായി ചിത്രീകരിക്കുമ്പോഴും ഭരണാധികാരികളുടെ ആവശ്യങ്ങളാണ് യുദ്ധമെന്നതും, ഇരുപക്ഷത്തേയും പട്ടാളക്കര്‍ ആഗ്രഹിക്കുന്നത് സൌഹൃദമാണെന്നുമ്, യുദ്ധത്തിന്റെ അലകള്‍ അവരില്‍ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണെന്നും ഈ ചിത്രം വ്യക്തമാക്കുന്നു. സിനിമയില്‍ മേജര്‍ രവി കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്,…ഒരു…