കബന്ധങ്ങള്‍ആത്മകവചം തിരയുമ്പോള്‍

സി. ജീവന്‍ മനുഷ്യന്റെ സാംഗത്യം അവനുതന്നെ ബോധ്യപ്പെടുത്തിക്കെടുക്കാന്‍ കഴിയുമ്പോഴാണ് ഏതെരു സഹിത്യശാഖയിലേയും രചനകള്‍ അതിന്റെ സൃഷ്ടിപരമായ  ദൌത്യം നിറവേറ്റപ്പെടുന്നത്. എഴുത്തുകാരന്റെ കാലബോധമാണ് മറ്റെന്തിനേക്കളുമുപരി ഒരു സൃഷ്ടിയുടെ ഉദാത്തമായ തലത്തെ നിര്‍ണയിക്കുന്നത്.                                ഡോ; ജെ.കെ.എസ്. വിട്ടുരിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘തലമറക്കുന്ന തൊപ്പികള്‍’ വായിക്കപ്പെടുമ്പോള്‍ കവിതയുടെ ബഹുസ്വരതയില്‍ ഗദ്യകവിതയുടെ വേറിട്ടൊരു ശബ്ദം വയനക്കരനു പരിചിതമകുന്നു. വൃത്താലങ്കാരങ്ങള്‍ക്കു സമാന്തരമായി ഒഴുകുന്ന ഗദ്യകവിതയിലൂടെ ജെ.കെ.എസ്. നുതനമായ  ചില സങ്കല്പങ്ങളും കഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കുന്നു.                                 ഗദ്യ കവിത എക്കലത്തും അതിന്റെ ധര്‍മ്മം നിറവേറ്റിപ്പോന്നിരുന്നു. ബൈബിളിലെ…