കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചു -ആദരാഞ്ജ ലികള്‍

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം കഴിഞ്ഞ ആഗസ്റിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫറൂഖ് മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967 മുതല്‍ 68 വരെയായിരുന്നു…