എക്കാലത്തും ഔവ്വർ ലൈബ്രറിയുട അഭ്യൂദയകാംക്ഷി ആയിരുന്ന , ഔവ്വർ ലൈബ്രറി ചവിട്ടിക്കയറിയ ഓരോ പടവുകളിലും കൈത്താങ്ങ് ആയിരുന്ന കുറത്തുപറമ്പിൽ വനജാക്ഷി നാരായണൻ അന്തരിച്ചു . ആദരാഞ്ജലികൾ
Category: അകത്തളം
ലോക്ക് ഡൗൺ കാലത്തെ പുസ്തക വിതരണം
ഔവ്വർ ലൈബ്രറിയും ലോക്ക് ഡൌണിൽ അടഞ്ഞു കിടക്കുകയാണ് . എന്നാൽ ലൈബ്രറി അംഗങ്ങൾക്കും നാട്ടുകാർക്കും പുസ്തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നുണ്ട് ലൈബ്രറി പ്രവർത്തകർ. ആവശ്യക്കാർ ഫോണിൽ വിളിച്ചാവശ്യപ്പെട്ടാൽ പുസ്തകം വീട്ടുപടിക്കൽ എത്തും ബന്ധപ്പെടേണ്ട ഫോൺ – പ്രസിഡണ്ട്, മാത്യൂ പി ജെ (94964 66504)
ബിനു ശേഖറിന് ആദരാഞ്ജലികൾ
ഔവ്വർ ലൈബ്രറിയുടെ പ്രവർത്തകൻ ബിനു ശേഖർ അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽആദരാഞ്ജലികൾ
“ഗാന്ധി – ജനാധിപത്യം – ഭരണഘടന ” -സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര
ഔവ്വർ ലൈബ്രറിയിൽ സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – ഡോ . ഫക്രുദീൻ അലി “ഗാന്ധി – ജനാധിപത്യം – ഭരണഘടന ” എന്ന വിഷയത്തില് പ്രഭാഷണം നടത്തി. ശ്രീ കെ ജി ജഗദീശൻ മോഡറേറ്റർ ആയ പരിപാടിയിൽ ഡോ വി എൻ ജയചന്ദ്രൻ , അഡ്വ നാസർ എം പൈങാമഠം എന്നിവർ ആമുഖ ചർച്ച നടത്തി. ഫെബ്രുവരി 1 നു നടന്ന ഗാന്ധി സ്മൃതി – ചരിത്ര ക്വിസിന്റ്റെ സമ്മാനങ്ങളും വിതരണം ചെയ്തുമ്മാനങ്ങളും വിതരണം…
ഗാന്ധി സ്മൃതി – ചരിത്ര ക്വിസ്സ്
ഗാന്ധി സ്മൃതി – ചരിത്ര ക്വിസ്സ് – വൈശാഖിന്റെ മികച്ച അവതരണവും , ചോദ്യങ്ങളുടെ മികവും, പങ്കെടുത്ത കുട്ടികളുടെ ഗാന്ധിയെ കുറിച്ചുള്ള അറിവിന്റെ ആഴവും കൊണ്ടു ഉന്നത നിലവാരം പുലർത്തി.ആലപ്പുഴ മണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയായിരുന്നു ക്വിസ്സ് മൽസരം സംഘടിപ്പിച്ചത്. എട്ട് സ്കൂളുകൾ പങ്കെടുത്ത മൽസരത്തിൽ മണ്ണഞ്ചേരി എച്ച് എച്ച് എസ് ഒന്നാം സ്ഥാനം നേടി. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്തെത്തി. ആലപ്പുഴ ജ്യോതിനികേതൻ സ്കൂൾ മൂന്നാം സ്ഥാനം നേടി.
സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2020 ലെ ആദ്യ പ്രഭാഷണം – “ഗാന്ധി -ജനാധിപത്യം- ഭരണഘടന”
സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2020 ലെ ആദ്യ പ്രഭാഷണം – “ഗാന്ധി -ജനാധിപത്യം- ഭരണഘടന” എന്ന വിഷയത്തിൽ ഡോ. ഫക്രുദീൻ അലി പ്രഭാഷണം നടത്തുന്നു. ഫെബ്രുവരി 2 ഞായർ വൈകുന്നേരം 6 മണി മുതൽ ലൈബ്രറി ഹാളിൽ. എല്ലാവർക്കും സ്വാഗതം.
ഗാന്ധി സ്മൃതി ദീപം തെളിക്കൽ
ഔവ്വർ ലൈബ്രറിയിൽ നടന്ന ഗാന്ധി സ്മൃതി ദീപം തെളിക്കൽ ചടങ്ങ് ഗാന്ധിജിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ ലൈബ്രറിയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് സ്മൃതിദീപം തെളിയിച്ചത്
ഔവ്വർ സാഹിത്യ പുരസ്കാരം (കഥ)-2019
ഔവ്വർ ലൈബ്രറി യുവ സാഹിത്യ പ്രതിഭകൾക്കായി ഏർപ്പെടുത്തിയ ഔവ്വർ സാഹിത്യ പുരസ്കാരം 2019 ഏറ്റുവാങ്ങാൻ അവാർഡ് ജേതാവ് ഫർസാന അലി ഇന്നാണ് എത്തിയത്. അവാർഡ് പ്രഖ്യാപിച്ച ഓഗസ്റ്റിൽ വിദേശത്ത് ആയിരുന്നതിനാൽ ഫർസാന അലി അവാർഡ് ദാന സമ്മേളനത്തിൽ എത്തിയിരുന്നില്ല. ഇന്ന് കുടുംബസമേതം ലൈബ്രറിയിൽ എത്തിയാണ് അവാർഡ് സ്വീകരിച്ചത്. ഫർസാന അലിക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും
ചിന്താവിഷ്ടയായ സീത- വായനയുടെ വസന്തോല്സവത്തിൽ
ഔവ്വർ ലൈബ്രറിയിൽ “വായനയുടെ വസന്തോല്സവത്തിൽ ” ജനുവരിയിലെ പുസ്തകം മഹാകവി കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത” ആയിരുന്നു. പുസ്തകത്തിന്റ്റെ നൂറാം വാർഷികത്തിലാണ് പുസ്തകം ചർച്ച ചെയ്തത്. ശ്രീ പുന്നപ്ര ജ്യോതികുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. ശ്രീ കെ സി എസ് പണിക്കർ പുസ്തക നിരൂപണം നടത്തി. ഡോ. സുനിൽ മാർക്കോസ് , ശ്രീ ആര് ചന്ദ്രലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശ്രീ ജയൻ തോമസ് അദ്ധ്യക്ഷനായിരുന്നു
സൂര്യഗ്രഹണം ഔവ്വര്‍ ലൈബ്രറിയില്‍
സൂര്യഗ്രഹണം ഔവ്വര്‍ ലൈബ്രറിയില്‍ വീക്ഷിക്കുന്ന കുട്ടികള്‍ കുട്ടികള്‍ നിര്‍മ്മിച്ച സൌരദര്‍ശിനിയില്‍ നിന്നുള്ള സൌര പ്രതിബിംബങ്ങളുടെ ചിത്രങ്ങളും
ശാസ്ത്ര അവബോധ ക്ലാസ്സ്
ഡിസംബര്‍ 26 ലെ വലയ സൂര്യഗ്രഹണം – ഔവ്വര്‍ ലൈബ്രറിയില്‍ ശ്രീ കെ ബി അജയകുമാര്‍ നടത്തിയ ശാസ്ത്ര അവബോധ ക്ലാസ്സ്. താലൂക്ക് ലൈബ്രറി കൌണ്സില്‍ പ്രസിഡെന്‍റ് ശ്രീ കെ കെ സുലൈമാന്‍ തുടര്‍ന്നു സംസാരിച്ചു
ഡിസംബര്‍ 26 ലെ വലയ സൂര്യഗ്രഹണം
ഡിസംബര്‍ 26 നു കേരളം സവിശേഷമായ ഒരു ആകാശവിസ്മയം കാണാന്‍ തയ്യാറെടുക്കുകയാണ്. കേരളത്തില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്ന അപൂര്‍വ്വ അനുഭവം നേരിട്ട് വീക്ഷിക്കാന്‍ കേരളമെമ്പാടും വമ്പിച്ച ഒരുക്കങ്ങള്‍ ആണ് നടക്കുന്നത്. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളെ കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാനും ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെ നേരിട്ട് കണ്ടറിയാനും ഈ സൂര്യഗ്രഹണദിവസം പോലെ മറ്റൊരവസരം അടുത്തെങ്ങും കിട്ടാനിടയില്ല.പക്ഷേ അതിനു വേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കുന്നതിനുള്ള സൌരക്കണ്ണടകള്‍ ഉണ്ടാക്കുന്നതെങ്ങിനെ? സൂര്യഗ്രഹണം വീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?…
അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ സമാപനസമ്മേളനം
ഔവ്വര്‍ ലൈബ്രറിയുടെ അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ സമാപനസമ്മേളനത്തില്‍ ചെട്ടികാട് മരിയ ഗോറെത്തി പള്ളി വികാരി ഫാദര്‍ തോമസ് മാണിയാപൊഴി മല്‍സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡെന്‍റ് ശ്രീ എം ജി ലൈജൂ , യുവ സാഹിത്യകാരന്‍ ശ്രീ ദീപു കാട്ടൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ടീം ക്വിസ്സ് മല്‍സരം -2019
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔവ്വറിലെ ക്വിസ്സ് മല്‍സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അനുരാഗും വൈശാഖും . രണ്ടുപേരും അപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്തൊഴികെ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും അനുരാഗൂം വൈശാഖും ചേര്‍ന്ന ടീം ആയിരുന്നു ഔവ്വറിലെ ക്വിസ്സ് ചാംപ്യന്‍മാര്‍. വൈശാഖ് ഇപ്പോള്‍ ഡിഗ്രി പഠനം കഴിഞ്ഞ് സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. അനുരാഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എം. ബി.ബി എസ് വിദ്യാര്‍ഥിയും. അവരാണ് ഇപ്പോള്‍ ഔവ്വറിലെ ക്വിസ്സ് മാസ്റ്റര്‍മാര്‍. സര്‍വ്വതല സ്പര്‍ശിയായ ചോദ്യങ്ങള്‍,…
അത്തപ്പൂക്കള മല്‍സരം 2019
ഔവ്വര്‍ ലൈബ്രറിയുടെ അന്‍പത്തി രണ്ടാമത് വാര്‍ഷിക – ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചു നടന്ന പൂക്കള മല്‍സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍
എന്‍ കെ നാരായണന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് -2019
ഔവ്വര്‍ ലൈബ്രറി 52.മത് വാര്‍ഷിക ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന എന്‍ കെ നാരായണന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന്. അവാര്‍ഡ് വിതരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെന്‍റ് അഡ്വ. ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു. ശ്രീ ജയന്‍ തോമസ് അദ്ധ്യക്ഷനായ ചടങ്ങില്‍ സ്നേഹജാലകത്തിന്‍റെ പ്രതിനിധി ശ്രീ പി എം ഷാജി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ…
“വായനയുടെ വസന്തോത്സവം” പുസ്തകചർച്ചയ്ക്ക് നാല് വയസ്സ്
തന്റെ പുസ്തകത്തെക്കുറിച്ച്… അതെഴുന്ന ഘട്ടത്തിൽ താൻ അനുഭവിച്ച മാനസീകവ്യാപാരങ്ങളെക്കുറിച്ചെല്ലാം എഴുത്തുകാരൻ നേരിട്ട് വായനക്കാരായ പ്രേക്ഷകരുമായി സംവദിക്കുക… കേരളത്തിലെ പ്രമുഖനായ ഒരു നിരൂപകൻ പുസ്തകം നിരൂപണം ചെയ്യുക…. പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക … സംഘാടനത്തിലെ വൈവിദ്ധ്യവും സജീവതയും കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച സാഹിത്യ ചർച്ചകളിൽ ഒന്നായി മാറിയ ഔവ്വർ ലൈബ്രറി സംഘടിപ്പിച്ചു പോരുന്ന വായനയുടെ വസന്തോത്സവം പുസ്ക ചർച്ച അഭിമാനകരമായ മൂന്നാം വർഷത്തിലേയ്ക്ക്.ഇവർഷത്തെ ചർച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ കഥാകാരൻ ഫ്രാൻസീസ് നെറോണയെ പങ്കെടുപ്പിച്ച്…
അന്‍പത്തി രണ്ടാമത് വര്‍ഷികവും ഓണാഘോഷവും – ഉദ്ഘാടനം
ഔവ്വറിന്റെ അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികള്‍ ആലപ്പുഴ സബ് കളക്ടര്‍ ശ്രീ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക ദിനത്തില്‍ നാടിന്‍റെ ഗുരുനാഥന്‍ ജിമ്മി കെ ജോസിന് ലൈബ്രറിയുടെ ആദരവ് അറിയിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. സംസ്ഥാന ലൈബ്രറി കൌണ്സില്‍ അംഗം ശ്രീ ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് എന്‍ ഡി പി യോഗം , അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ കെ എന്‍ പ്രേമാനന്ദന്‍ ആശംസകള്‍ നേര്‍ന്നു
പ്രതിഭാതീരം സ്കില്‍ ഡെവലപ്മെന്‍റ് – കോഴ്സ് 2
ഔവ്വര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രതിഭാതീരം സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ് പരിശീലനം ആരംഭിച്ചു. കംപ്യുട്ടര്‍ സയന്‍സില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ 16 പേരാണ് ആദ്യബാച്ചില്‍ പരിശീലനം നേടുന്നത്. ആലപ്പുഴ തീരദേശത്തെ നിന്നുള്ള യുവതീ യുവാക്കള്‍ക്കാണ് പ്രതിഭാതീരം സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ പരിശീലനത്തില്‍ മുന്‍ഗണന നല്‍കുന്നത് . 50 മണിക്കൂര്‍ തീവ്ര പരിശീലനം ആണ് ഈ പ്രോഗ്രാം.
വാര്‍ഷിക പൊതുയോഗം -2019
ലൈബ്രറിയുടെ വാര്‍ഷിക പൊതുയോഗം 21/07/ 2019 ല്‍ കൂടി. വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും ആഡിറ്റ് റിപ്പോര്‍ട്ടും പൊതുയോഗം ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ലൈബ്രറി കൌണ്‍സില്‍ നിയമിച്ച വരണാധികാരി ജേക്കബ്ബ് ജോണ്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത് . പുതിയ ഭാരവാഹികളായി പി ജെ മാത്യൂ (പ്രസിഡെന്‍റ്) , മിഥുന്‍ മോഹന്‍ (സെക്രട്ടറി), വി ആര്‍ ബിജു (വൈസ് പ്രസിഡെന്‍റ് ), അഖില്‍ ജോണ്‍ (ജോയിന്‍റ്…