ഔവ്വര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രതിഭാതീരം സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ് പരിശീലനം ആരംഭിച്ചു. കംപ്യുട്ടര്‍ സയന്‍സില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ 16 പേരാണ് ആദ്യബാച്ചില്‍ പരിശീലനം നേടുന്നത്. ആലപ്പുഴ തീരദേശത്തെ നിന്നുള്ള യുവതീ യുവാക്കള്‍ക്കാണ് പ്രതിഭാതീരം സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ പരിശീലനത്തില്‍ മുന്‍ഗണന നല്‍കുന്നത് . 50 മണിക്കൂര്‍ തീവ്ര പരിശീലനം ആണ് ഈ പ്രോഗ്രാം.