ആലപ്പുഴക്കാരന്റെ ഗൃഹാതുരത്വം

വര്‍ത്തമാനകാല സന്ദേഹങ്ങളിലൂടെ ആലപ്പുഴയുടെ ഇന്നലകളിലേയ്ക്ക് ഒരു യാത്ര                                               മാർട്ടിൻ ഈരാശ്ശേരിൽ ഒന്ന്          നാഗരികതയുടെ പിന്നാമ്പുറത്ത് കഴിഞ്ഞ കാല്‍ത്തിന്റെ സ്മാരകശിലകള്‍ പോലെ തകര്‍ന്നടിഞ്ഞുവീഴാറായ മനകളും കൊട്ടാരസദൃശ്യമായ മാളികപ്പുരകളും അനാഥമായിക്കിടന്ന് നശിക്കുന്നത് യാത്രയ്ക്കിടയില്‍, ചില ദേശങ്ങളില്‍ കാണാറുണ്ട്. അപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക പ്രൊഡമായ ഭൂതകാലത്തിന്റെ ശവപ്പറമ്പായി സ്വയം മാറുന്ന, അല്ലെങ്കില്‍ മാറ്റപ്പെടുന്ന എന്റെ ആലപ്പുഴയെയാണ്. പരിരക്ഷിക്കപ്പെടുന്ന മനകളും മാളികപ്പുരകളും ഇല്ലാതെ തന്നെ ദേശങ്ങളുടെ ശ്മ്ശാനഭൂമിയില്‍ വര്‍ത്തമാനകാല ചാപല്യം കൊണ്ട് സ്വയം ഇടം തേടുന്ന ആലപ്പുഴ എന്ന പൌരാണിക…