കബന്ധങ്ങള്‍ആത്മകവചം തിരയുമ്പോള്‍

സി. ജീവന്‍

മനുഷ്യന്റെ സാംഗത്യം അവനുതന്നെ ബോധ്യപ്പെടുത്തിക്കെടുക്കാന്‍ കഴിയുമ്പോഴാണ് ഏതെരു സഹിത്യശാഖയിലേയും രചനകള്‍ അതിന്റെ സൃഷ്ടിപരമായ
 ദൌത്യം നിറവേറ്റപ്പെടുന്നത്. എഴുത്തുകാരന്റെ കാലബോധമാണ് മറ്റെന്തിനേക്കളുമുപരി ഒരു സൃഷ്ടിയുടെ ഉദാത്തമായ തലത്തെ നിര്‍ണയിക്കുന്നത്.
                               ഡോ; ജെ.കെ.എസ്. വിട്ടുരിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘തലമറക്കുന്ന തൊപ്പികള്‍’ വായിക്കപ്പെടുമ്പോള്‍ കവിതയുടെ ബഹുസ്വരതയില്‍ ഗദ്യകവിതയുടെ വേറിട്ടൊരു ശബ്ദം വയനക്കരനു പരിചിതമകുന്നു. വൃത്താലങ്കാരങ്ങള്‍ക്കു സമാന്തരമായി ഒഴുകുന്ന ഗദ്യകവിതയിലൂടെ ജെ.കെ.എസ്. നുതനമായ  ചില സങ്കല്പങ്ങളും കഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കുന്നു.
                                ഗദ്യ കവിത എക്കലത്തും അതിന്റെ ധര്‍മ്മം നിറവേറ്റിപ്പോന്നിരുന്നു. ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങള്‍ മനോഹരമായ ഗദ്യകവിതകളാണ്. അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും മലയാളകവിതയില്‍ നിലനില്‍ക്കുന്നു. എല്ലാ ഭാഷകളിലും തന്നെ ബൈബിള്‍ സ്വധീനിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ ബൈബിളിന്റെ ഏറ്റവും സ്വധീനവലയത്തില്‍ അഭിര‍മിച്ച ഒരു കവി ഖലില്‍ ജിബ്രാന്‍ ആണ്. എങ്കില്‍ പോലും ഗദ്യകവിതയുടെ കരുത്ത്, എല്ലയ്പ്പോഴും കാലം ആവശ്യപ്പെടുന്ന ചില  ചരിത്ര ദൌത്യങ്ങളുടെ ചാലകമായിത്തീരുമ്പോഴാണ്.
                              ഡോ; ജെ.കെ.എസ്. വീട്ടുര്‍ തലമറക്കുന്നതൊപ്പികളില്‍ നാല്പത്തിനാലു ഗദ്യകവിതകളിലൂടെ സമസ്ത ജീവിതത്തിന്റെയും വ്യാഖ്യാനങ്ങളെ സുതാര്യമയി വെളിവാക്കിത്തരുന്നു. മുഖ്യമായും മുന്നുധാരകളിലുടെ കവിതകളെ വായിച്ചെടുക്കാം. അത് യഥാക്രമം സാധാരണ മനുഷ്യ ജീവിതത്തിന്റെ വ്യഖ്യാനങ്ങളായിത്തീരുന്ന പതിനഞ്ച് കവിതകള്‍, സമൂഹികരഷ്ട്രിയ കഴ്ച്പ്പാട് വ്യക്തമാക്കുന്ന പതിനൊന്നുകവിതകള്‍, തത്വചിന്താപരമായ പതിനാലുകവിതകള്‍ എന്നിങ്ങനെ ഈ സമാഹാരത്തില്‍ വേര്‍തിരിച്ചുകാണാന്‍ കഴിയും.
                            കവിതയുടെ സെറ്റതസ്സ്കോപ്പിലൂടെ സാധരണ മനുഷ്യജീവിതത്തിന്റെ ഉള്‍സ്പന്ദനങ്ങളെ  തിരിച്ചറിയാന്‍ ഡോ; വീട്ടുരിനു കഴിയുന്നു എന്നാതാണ് ഈ കവിതകളുടെ വിജയം ക്ഷണികജീവിതത്തിന്റെ അര്‍ത്ഥമാരായുന്ന കവിയെ ഈ കവിതകളില്‍ നമുക്കു കണ്ടെത്താനാവും, കളരി, മഷിനോട്ടം, ജീവപര്യന്ത്യം, കനലാറുമ്പോള്‍ തുടങ്ങിയ പതിനഞ്ച് കവിതകളില്‍ ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളെ തൊട്ടറിയാന്‍ കഴിയുന്നു
                           ആവാനാഴിയിലെ അസ്ത്രത്തിന്റെ മൂര്‍ച്ച അറിഞ്ഞു തന്നെ അതെടുത്തു പ്രയോഗിക്കുന്ന വിചക്ഷണഭാവം വെളിവാക്കുന്ന ശിബിരം, ഒളിയമ്പുകള്‍, ഇന്നുഞാന്‍ നാളെ നീ, പങ്കുവയ്ക്കല്‍, നീ ശബ്ദികണമായിരുന്നു, കയ്പ് തുടങ്ങിയ പതിനെന്ന് കവിതകളിലൂടെ സാമൂഹ്യ രാഷ്ട്രീയ കാഴ്ച്പ്പാടും കവിയുടെനിലപാടും വ്യക്തമാക്കുന്നു കര്‍ക്കശ്ശമായ 
Idiology കവി പരീക്ഷിക്കുകയല്ല; വിധി കല്പിക്കുകതന്നെ ചെയ്യുന്നിടത്ത് നളെയുടെ വരും വരാഴികകളെ എണ്ണമിട്ട് കുറിച്ച് തക്കിത് ചെയ്യുന്നു ‘ജാഗ്രത’ എന്ന കവിത കവിയുടെ ആശയത്തിന്റെ ആരുഡമാ‍ണ്.
           “വിയര്‍ക്കുന്നവന്‍ വിശ്രമിക്കട്ടെ
            വിതയ്ക്കുന്നവന്‍ കൊയ്തടുക്കട്ടെ
            ഉണാരാന്‍ വേണ്ടിമാത്രമാണ്
            ഉറങ്ങുന്നതെന്ന് ഓര്‍മ്മയുണ്ടായിരിക്കുക“
      എന്ന് ജാഗ്രതയില്‍ കവി മുന്നറിയിപ്പു നല്‍കുന്നു
                                       കവിയുടെ കാലബോധത്തിന്റെ അടയാളരേഖയായിത്തിരുന്ന കവിതകള്‍ എക്കാലവും അനുവാചകന്റെ മന്‍സ്സില്‍ ഏതെങ്കിലുമൊരു വികാരമയി ഉറഞ്ഞുകിടക്കുന്നുവെങ്കില്‍ അത് തത്വചിന്തയുടെ ഉദാത്തമായ ബോധതലത്തിലൂടെ കവി കടന്നുപോകുന്നതുകൊണ്ടാണ്. അത്തരത്തിലുള്ള പതിനാലുകവിതകള്‍ ഈ സമാഹാരത്തിലുണ്ട്
                                    മനസ്സ്, ശത്രു, ചോദിക്കുക, ധ്യാനം, ലുബ്ധ്ന്‍, പൊരുള്‍തേടുമ്പോള്‍, മഴവില്ല്, അനാഥന്‍,തുടര്‍ച്ച, സമയസൂചികള്‍ക്കുമുമ്പേ,തുടങ്ങിയ  കവിതകളില്‍ തത്വചിന്തയുടെ ഔന്നത്യഭാവം പ്രകടമാകുന്നുണ്ട്.
                                   സമകാലികമായ ജീവിതവസ്ഥയെ ഒരേസമയം എഴുത്തിന്റെ ബഹുമുഖദര്‍ശനങ്ങളിലൂടെ വായനക്കാരനെ ബോധ്യപ്പെടുത്താന്‍ ഈ കവിയ്ക്കു കഴിയുന്നു. അതുകൊണ്ടാണ്  “പ്രപഞ്ചത്തിന്റെ പുഴുക്കുത്തുകള്‍” എന്നകവിതയില്‍ മാനവരാശിയുടെമേല്‍ അധീശത്വം വിതയ്ക്കുന്ന കാലത്തിനുമീതേ ഒരാജ്ഞാശക്തിയെ കവി പ്രോജ്വലിപ്പിക്കുന്നത്. അതേ സമയംതന്നെ സാമൂഹികവും രാഷ്ട്രിയപരവുമായ ചോദ്യം ചെയ്യലുകളാണ് ഈ കവിതയും.
                                   ഡോ; വീട്ടുരിന്റെ കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന ആത്മസാന്നിദ്ധ്യം ശ്രദ്ധേയമാണ്. മൌനമുദ്രയില്‍ കവി എഴുതുന്നു
                                         ആത്മാവിന്റെ ശ്രികോവിലില്‍
                                         കരിന്തിരികത്തുന്നതുകണ്ട്
                                         മിണ്ടാതിരിക്കുക
                           ആത്മനിരാസത്തിന്റെ മൂര്‍ത്തഭാവത്തിലാണ് കവി ഇങ്ങനെ എഴുതിപ്പോകുന്നത്.ശൂന്യത അന്തരാത്മാവില്‍ കുടിപാര്‍ക്കുമ്പോള്‍, ആത്മാവില്‍ ചിതകൊളുത്തി ചുടലനൃത്തം ചവിട്ടുന്ന ചിന്തകള്‍, തമസിന്റെ ആത്മാക്കള്‍, ആത്മാവിന്റെ ആകാശം, കവചമായിരുന്നു എന്നിങ്ങനെ പലകവിതകളിലായി നമുക്ക് ആത്മാവിനെ വായിച്ചെടുക്കാം
                            ഈ സമാഹാരത്തില്‍ വേറിട്ടുനില്‍ക്കുന്ന കവിതകാ‍ളാണ് രാധയെവിടെ, അയല്‍ക്കാരന്‍, പരാദങ്ങള്‍, തലമറക്കുന്നതൊപ്പികള്‍. എന്നിവ ഭാവതീക്ഷ്ണമായ മുഹൂര്‍ത്തങ്ങള്‍ പിന്‍ തുടര്‍ന്നെത്തുന്ന വിലാപങ്ങളും നിവേദനങ്ങളുമകുമ്പോള്‍ കവി കണ്ടെത്തുന്നതിങ്ങനെയാണ് ‘കബന്ധങ്ങളുണ്ടാക്കണം, സ്വയം കബന്ധമാകതിരിക്കണം;
                         “മനുഷ്യജീവിതം കാലം വെട്ടിയിട്ട കബന്ധങ്ങളായിമാറുന്നു. ഇതിനെ കാലത്തിന്റെ കയ്പ് എന്നാണ് കവി വിളിക്കുന്നത്.എന്നാല്‍ ഇതുകൊണ്ട് കവി നിരാശനാകുന്നില്ല. മൌനത്തില്‍ വീഴുന്നില്ല, ബുദ്ധിപരമായ നിദ്രയില്‍ ലയിച്ചുപോകുന്നില്ല” എന്ന് അവതാരികയില്‍ കെ.പി അപ്പന്‍ കുറിക്കുമ്പോള്‍, കബന്ധങ്ങള്‍ ആത്മകവചം തിരയുന്ന സമകാല ജീവിതത്തിന്റെ പരിപ്രേക്ഷ്യം ഈ സാമാഹാരത്തില്‍നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും

                                                                          

                                                                         സി. ജീവന്‍
                                                                         പ്രസാധകര്‍;
                                                                         നക്ഷത്ര പബ്ലിക്കേഷന്‍സ്
                                                                         പിബി; 89 ആലപ്പുഴ -1

Comments

comments