ബാലവേദി

എസ്സ്. ജതീന്ദ്രന്‍ മങ്കൊമ്പ്
“എല്ലാകൂട്ടുകാരും എത്തിയിട്ടുണ്ടല്ലോ”
ങാ… “നിങ്ങളുടെ ബാലവേദിയുടെ പേര് എന്താണ്”?
“ഔവ്വര്‍ ലൈബ്രറിബാലവേദി”…. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
“എന്താണ് ഈ ലൈബ്രറി എന്നുവെച്ചാ” ! “അത് വായനശാല”
കൂട്ടുകാര്‍ ഒന്നിച്ചു വിളിച്ചുകൂവി…
“മാഷേ നമ്മളെല്ലാവരും ഇപ്പോ ബാലവേദികൂടുന്നത് എവിടെയാ”
ശ്രീക്കുട്ടി ചോദിച്ചു…..
“ലൈബ്രറിയില്” സിനോജ് പറഞ്ഞു
“അപ്പോ ലൈബ്രറിയെന്നുവെച്ച ഇത് തന്നെ അല്ലെ”
“ദാ കേട്ടോളു കൂട്ടുകാരെ…..”ലിബര്‍” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലൈബ്രറിയുടെ ഉത്ഭവം”  ലിബര്‍ എന്നാല്‍ “ഗ്രന്ഥം” എന്നാണ് അര്‍ത്ഥം….”ധാരാളം കൈയ്യെഴുത്തുപ്രതികളും, അച്ചടിച്ചതുമായ പുസ്തകങ്ങള്‍ പഠനത്തിനും ഗവേഷണത്തിനുമായി, ഒരു മുറിക്കുള്ളില്‍ അടുക്കും ചിട്ടയോടും കൂടി വെച്ചിരുന്നാല്‍ അവയെ ലൈബ്രറി എന്നു വിശേഷിപ്പിക്കാം”…. കൂട്ടുകാര്‍ക്ക് മനസ്സിലാവുന്നുണ്ടോ?
“ഉവ്വ്” മാഷേ……
   “ഔവ്വര്‍” എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്കറിയാമല്ലോ”…
“അറിയാം”…. എല്ലാവരും ഒന്നിച്ചുപറഞ്ഞു.
“അപ്പോ” വായനശാലയോ….വൃന്ദ ചോദിച്ചു….
“അതില്‍ തന്നെ സൂചനയുണ്ടല്ലോ” “നോക്ക്”….
“ഈ വായനശാല ഹാളും,”…..”ലൈബ്രറിയും, തമ്മിലുള്ള വ്യത്യാസം”
“നിങ്ങളൊന്ന് വിലയിരുത്ത്”……
“ഇന്ന് ആരാണ് ബാലവേദിയില്‍ വരാത്തത്”
“ഉണ്ണിക്കുട്ടനാ”… മാഷേ
“എന്ത് പറ്റി” “എവിടെ പോയി”…
“തബല പഠിക്കാന്‍”
“ഓഹോ”… അതുശരി… “നമ്മക്കും ഇന്നു തബലപഠിക്കാം”
“അതിന്‍ തബലയും മൃദ്ദംഗംവും ഒന്നുമില്ലല്ലോ ഇവിടെ “
“ഉണ്ടോ…. എന്നു… നോക്കാം.”
“എല്ലാവരും ഒന്നു കൈയാടിച്ചെ… ഒരേപോലെ”
“ഓ ഇങ്ങനെയല്ല”
“ദേ….. ഈ മോള്”……”മോടെ പേരു എന്താന്നെപറഞ്ഞെ”
“വന്ദന” “മോള് എല്ലാകൂട്ടുകാരും കൈ അടിച്ചതിനുശേഷം പതുക്കെ ഇങ്ങനെ മാഷ് വന്ദന കൈയ്യടിച്ചത് അഭിനയിച്ചു സ്ലോമോഷനില്‍ കാണിക്കുന്നു.
എല്ലാവരും ആര്‍ത്തുചിരിച്ചു.
മാഷേ….മാഷേ… വിഷ്ണു നീട്ടിവിളിച്ചു.
“നമ്മക്കു ഒന്നുകൂടി കൈയ്യടിക്കാം”
ങും…. “ശരി എല്ലാവരും തയ്യാര്‍…. റെഡി ഒരേപോലെ-
മാഷു പറഞ്ഞുതീരുന്നതിനുമുമ്പ് പകുതിപേരും കൈയ്യടിച്ചു
“ഇവരാ മാഷേ ഇപ്പം കയ്യടിച്ചത്” കൃഷ്ണവേണിയും സംഘവും രോഷത്തോടെ ഒച്ചവെച്ചു
“സാരമില്ല….. ഒന്നു കൂടി ഒരുമിച്ച് കൈയ്യടിക്കാം.”
“മാഷെ ഒരു സംശയം തബല പഠിപ്പിക്കാമെന്ന് പറഞ്ഞിട്ട് കൈയ്യടിയോ.”….
അത്.. അത്… ശരിയാ… എല്ലാവരും ഒത്തുചേര്‍ന്നു.
“സംശയം ചോദിച്ച കൂട്ടുകാരന്റെ പേര് എന്നാ”…
“നിതിന്‍”
“നിതിനെപ്പോലെ സംശയം ചോദിക്കണം എല്ലാകൂട്ടുകാരും”
മാഷ് തുടര്‍ന്നു.
“ചോദ്യം ചോദിക്കാന്‍ ഭയക്കരുത്”
“എന്തും ചോദിക്കണം സ്വയം പഠിക്കുകയും വേണം, പത്രം വായിക്കണം”
“വാര്‍ത്തകള്‍ കേള്‍ക്കണം” വായനശാലയില്‍ പോകണം പുസ്തകങ്ങള്‍ കാണുകയും തൊടുകയും, അറുയുകയും ചെയ്യണം”
“മാഷേ” തബല…. അച്ചു വിളിച്ചുപറഞ്ഞു
“തബല പഠിക്കാം ” നിങ്ങളു കൈയ്യടിച്ചെ ഒരേപോലെ…”
“ശരിയാകുന്നില്ല മാഷെ”
“കൈയ്യടിക്കാന്‍ ട്രിക്ക് പറഞ്ഞ് തരാം”
“ഒന്ന്”.. “എന്നു പറയുമ്പോള്‍ എല്ലാവരും ഒരു പ്രാവശ്യം കൈയ്യടിക്കണം”
“വീണ്ടും “ഒന്നു രണ്ട് എന്നു പറയുമ്പോ… രണ്ടു പ്രാവശ്യം കൈയ്യടിക്കണം”
“പിന്നെയും “ഒന്നു രണ്ട് മൂന്നു” എന്നു ആവര്‍ത്തിക്കുമ്പോള്‍ “
മൂന്നു തവണ കൈയ്യടിക്കണം… മനസ്സിലായോ…..
“ദാ…നോക്ക് എല്ലാവരും കൂടി….. “ഒന്ന്”… “ഒന്നു രണ്ട്”.. “ഒന്ന് രണ്ട് മൂന്ന്”
ഒന്നുകൂടി ….ഒന്ന് “.. ഒന്നു രണ്ട്..ഒന്നു രണ്ട് മൂന്ന്”
“ഇനി എണ്ണത്തിനുപകരം ഒരു താളം പറയാം അതനുസരിച്ചു കൂട്ടുകാര്‍ കൈയ്യടിക്കണാട്ട്വോ”…
ത….തക…..തകിത…..”കൈയ്യടിച്ചെ” ഒന്നുകൂടി
ത….തക……തകിത…
1…1,2…1,2,3… ഇനി മറ്റൊരു താളം..
തി…തിത്തൈ….തിത്തിതൈയ്യ്… ..
തി…തിത്തൈ…തിത്തിത്തൈയ്യ്….
നല്ലതുപോലെ താളത്തിനനുസരിച്ച് കൈയടിച്ചു പ്രാക്ടിസ് ചെയ്യാം……

Comments

comments