അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികള്‍

ഔവ്വര്‍ ലൈബ്രറിയില്‍ ഓണാഘോഷം സെപ്തംബര്‍ 5 നു ആരംഭിക്കും. വൈകുന്നേരം 5 നു ബഹു. ആലപ്പുഴ സബ് കളക്ടര്‍ ശ്രീ കൃഷ്ണതേജ ഐ എ എസ് , അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

സെപ്തംബര്‍ 5 നു രാത്രി 7.30 മുതല്‍ സി എഫ് ജോസെഫ് സ്മാരക പ്രൊഫഷണല്‍ നാടകമേള ആരംഭിക്കും. ആലുവ മൈത്രിയുടെ “കുഞ്ഞേട്ടന്‍റെ കുഞ്ഞുലോകം”, തിരുവനന്തപുരം സൌപര്‍ണ്ണികയുടെ “ഇതിഹാസം”, കോഴിക്കോട് നാടക സഭയുടെ “പഞ്ചമി പെറ്റ പന്തിരുകുലം”, തിരുവനന്തപുരം മമതയുടെ “സ്നേഹമരത്തണല്‍ “, കോട്ടയം സുരഭിയുടെ “ഇവിടെ ഒരു പുഴ ബാക്കിയായി” എന്നിവയാണ് സെപ്തംബര്‍ 5 മുതല്‍ 9 വരെ തീയതികളില്‍ വൈകുന്നേരം 7.30 നു അവതരിപ്പിക്കുക.

സെപ്തംബര്‍ 7 വൈകുന്നേരം 5.30 നു “വായനയുടെ വസന്തോല്‍സവം” – ഫ്രാന്‍സിസ് നൊറോണ എഴുതിയ “തൊട്ടപ്പന്‍” എന്ന നോവല്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നു. 

സെപ്തംബര്‍ 10 നു കൊല്ലം നാട്ടുമൊഴി അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരങ്ങളും – തിരുമുടിയാട്ടം 

എല്ലാവരെയും ഔവ്വര്‍ ലൈബ്രറിയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു

Comments

comments