ടീം ക്വിസ്സ് മല്‍സരം -2019

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔവ്വറിലെ ക്വിസ്സ് മല്‍സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അനുരാഗും വൈശാഖും . രണ്ടുപേരും അപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്തൊഴികെ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും അനുരാഗൂം വൈശാഖും ചേര്‍ന്ന ടീം ആയിരുന്നു ഔവ്വറിലെ ക്വിസ്സ് ചാംപ്യന്‍മാര്‍.

വൈശാഖ് ഇപ്പോള്‍ ഡിഗ്രി പഠനം കഴിഞ്ഞ് സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. അനുരാഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എം. ബി.ബി എസ് വിദ്യാര്‍ഥിയും. അവരാണ് ഇപ്പോള്‍ ഔവ്വറിലെ ക്വിസ്സ് മാസ്റ്റര്‍മാര്‍.

സര്‍വ്വതല സ്പര്‍ശിയായ ചോദ്യങ്ങള്‍, മള്‍ട്ടി മീഡിയ സങ്കേതങ്ങളുടെ സഹായത്തോടെ സദസ്സില്‍ കാഴ്ചക്കാരായി എത്തുന്ന സാധാരണക്കാരെ വരെ ക്വിസ്സ് മല്‍സരത്തിന്റെ ഭാഗമാക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും ലളിതമായ വിശദീകരണങ്ങളും. വളരെ അടുത്തകാലത്ത് മാത്രം നമ്മുക്കൊക്കെ പരിചിതമായ ട്രോളുകള്‍ വരെ ചോദ്യങ്ങളുടെ ഭാഗമാണ്.

ഔവ്വറില്‍ നിന്നു നേരത്തെ അറിയിച്ചിരുന്നില്ലെങ്കിലും വൈശാഖ് ചോദ്യങ്ങള്‍ ഒക്കെ തയ്യാറാക്കി റെഡി ആയിരുന്നു. അനുരാഗിന് പഠനസംബന്ധിയായി തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ക്വിസ്സ് സമയത്ത് എത്താന്‍ കഴിഞ്ഞില്ല. വൈശാഖ് മറ്റ് സുഹൃത്തുക്കളുമൊത്ത് കൃത്യസമയത്ത് എത്തി ക്വിസ്സ് മല്‍സരം മനോഹരമായി സംഘടിപ്പിച്ചു. വൈശാഖിനും ടീമിനും ഔവ്വറിന്‍റെ നന്ദി.

മനേഷും ശരത്തും അടങ്ങുന്ന ടീം 2019 ലെ ക്വിസ്സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. രാഹുല്‍ – ജയകൃഷ്ണന്‍ ടീം ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്

Comments

comments