പ്രിയ സി എഫിന് വിട

നമ്മുടെ നാടിന്‍റെ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സി എഫ് ജോസഫ്‌ വിടവാങ്ങി. ഔവ്വര്‍ ലൈബ്രറിയുടെ പ്രസിഡന്റ് , ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗം, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം ആലപ്പുഴയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഒരു സുപ്രധാന പങ്ക് അദ്ദേഹം വഹിച്ചിരുന്നു. അടുത്ത കാലത്ത് രോഗഗ്രസ്ഥനായി മാറുന്നത് വരേയും ഔവ്വര്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സീ എഫ്.

നാടകരംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജോസഫ്‌ “ഗൃഹപാഠങ്ങള്‍” എന്ന പേരില്‍ കുട്ടികള്‍ക്കായി എഴുതിയ ശാസ്ത്രനാടകങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിമന്റില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിടഗ്ദനായിരുന്നു ജോസഫ്‌ . സ്നേഹജാലകം ജനകീയ ഭക്ഷണശാലയുടെ മുന്നിലുള്ള സിമന്റില്‍ അദ്ദേഹം തീര്‍ത്ത വൃക്ഷത്തിന്‍റെ ശില്‍പ്പം ചെറിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.

അദ്ദേഹത്തിന്‍റെ വിയോഗം ആലപ്പുഴയിലെ കലാ -സാംസ്കാരിക രംഗത്തും ഔവ്വര്‍ ലൈബ്രറിയെ സംബന്ധിച്ചിടത്തോളവും ഒരു തീരാനഷ്ടമാണ്.

അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി കണ്ണുനീര്‍ പൂക്കള്‍

Comments

comments