സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം

സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം പ്രൌഡഗംഭീരമായ ചടങ്ങില്‍ ഇന്ന് വൈകുന്നേരം നടന്നു . ശാരീരികമായ അസ്വസ്ഥതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ വിഡിയോ വഴി ആണ് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചത് . ബഹു. ധനകാര്യ മന്ത്രി ഡോ തോമസ്‌ ഐസക്ക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ആര്‍ രാധാകൃഷ്ണന്‍ , ഡോ അമൃത, ശ്രീ ഇലപ്പിക്കുളം രവീന്ദ്രന്‍ , ശ്രീ ജിമ്മി കെ ജോസ് , ശ്രീ എന്‍ പി സ്നേഹജന്‍ , ശ്രീ കെ എന്‍ പ്രേമാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . തുടര്‍ന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച നടന വിസ്മയം എന്ന നൃത്തപരിപാടി നടന്നു

Comments

comments