സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2017 – പ്രൊഫ എം എന്‍ കാരശ്ശേരി

നാലാമത് സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ബഹു. പ്രൊഫ. എം എന്‍ കാരശ്ശേരി മാഷ്‌ . ട്രെയിന്‍ താമസിച്ച് എത്തിയതിനാല്‍ ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച ചടങ്ങില്‍ ഒന്നര മണിക്കൂര്‍ നേരം നീണ്ട മാന്ത്രികമായ പ്രഭാഷണം . അതിനു ശേഷം അല്‍പനേരം സുവര്‍ണ്ണജൂബിലി മുഖ്യ രക്ഷാധികാരി ബഹു. ധനകാര്യമന്ത്രി ഡോ ടി എം തോമസ്‌ ഐസക്കുമായി സ്നേഹസംഭാഷണം . അഞ്ചു ദിവസം നീണ്ടു നിന്ന നാടകമേളയ്ക്ക് ശേഷം ഒരു ബൗദ്ധിക സായാഹ്നം . ഔവ്വറിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ആദ്യആഴ്ച പിന്നിടുമ്പോള്‍ ആലപ്പുഴയില്‍ ഇന്നോളം നടന്നിട്ടുള്ള ഏറ്റവും മികച്ച സാംസ്കാരിക അനുഭവങ്ങളില്‍ ഒന്നായി മാറുകയാണ്

Comments

comments