പുന്നപ്ര വയലാര്‍ സമരചരിത്രം പുതുതലമുറയുടെ കണ്ണുകളിലൂടെ അനാവരണം ചെയ്യുന്ന നോവല്‍ “ഉഷ്നരാശി- കരപ്പുറത്തിന്‍റെ ഇതിഹാസം” ആണ് സെപ്തംബര്‍ മാസത്തില്‍ “വായനയുടെ വസന്തോത്സവം” ചര്‍ച്ച ചെയ്യുന്നത്. സെപ്തംബര്‍ 17 ഞായര്‍ വൈകുന്നേരം 6 ന് ഔവ്വര്‍ ലൈബ്രറി ഹാളില്‍ നോവലിസ്റ്റ് കെ വി മോഹന്‍കുമാറിന്‍റെ സാന്നിദ്ധ്യത്തില്‍ ഡോ എസ് അജയകുമാര്‍ , രാജേഷ് എരുമേലി , രാജേഷ് ചിറപ്പാട്, ഡോ. അമൃത, ജിമ്മി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഔവ്വര്‍ സുവര്‍ണ്ണ ജൂബിലിയുടെ ആദ്യമാസത്തില്‍ നടക്കുന്ന പ്രതിമാസ പുസ്തക ചര്‍ച്ചയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു