ഗാന്ധി സ്മൃതി – ചരിത്ര ക്വിസ്സ് – വൈശാഖിന്റെ മികച്ച അവതരണവും , ചോദ്യങ്ങളുടെ മികവും, പങ്കെടുത്ത കുട്ടികളുടെ ഗാന്ധിയെ കുറിച്ചുള്ള അറിവിന്റെ ആഴവും കൊണ്ടു ഉന്നത നിലവാരം പുലർത്തി.
ആലപ്പുഴ മണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയായിരുന്നു ക്വിസ്സ് മൽസരം സംഘടിപ്പിച്ചത്.
എട്ട് സ്കൂളുകൾ പങ്കെടുത്ത മൽസരത്തിൽ മണ്ണഞ്ചേരി എച്ച് എച്ച് എസ് ഒന്നാം സ്ഥാനം നേടി. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്തെത്തി. ആലപ്പുഴ ജ്യോതിനികേതൻ സ്കൂൾ മൂന്നാം സ്ഥാനം നേടി.