ഔവ്വര്‍ ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലിയാണ് . ആഗസ്ത് 13 ന് ആരംഭിച്ച് ഡിസംബര്‍ 31 ന് സമാപിക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ജൂബിലി ആഘോഷിക്കുവാന്‍ ആണ് സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ആലോചിക്കുന്നത് . ആലപ്പുഴയുടെ വടക്കേ തീരപ്രദേശത്തെ സാഹിത്യ സാംസ്കാരിക സാമൂഹ്യരംഗങ്ങളില്‍ സുപ്രധാനമായ ഒരു കേന്ദ്രം എന്ന നിലയില്‍ ഔവ്വറിന്റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച വിജയ തീയറ്റേഴ്സ് എന്ന നാടകസംഘത്തില്‍ നിന്നാണ് ഇന്നത്തെ ഔവ്വര്‍ എന്ന പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച . പതിനോന്നായിരത്തിലേറെ പുസ്തകങ്ങള്‍ , ആയിരത്തി ആഞ്ഞൂറോളം വരുന്ന അംഗങ്ങള്‍ , പത്ത് ദിനപത്രങ്ങളും നാല്‍പ്പതോളം ആനുകാലികങ്ങളും ഉള്ള വായനശാല , വൈവിധ്യമാര്‍ന്ന പ്രതിമാസ പരിപാടികള്‍ ഇങ്ങനെ കേരളത്തിലെ സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു സംഗമകേന്ദ്രം കൂടിയാണ് ഔവ്വര്‍ . ആലപ്പുഴ തീരദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടക്കുന്ന പ്രതിഭാതീരം വിദ്യാഭ്യാസ പദ്ധതിയുടെ കേന്ദ്ര ഓഫീസും ഇവിടെ പ്രവര്‍ത്തിക്കുന്നു .
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യ രക്ഷാധികാരി ആയ കമ്മിറ്റി നേതൃത്വം നല്‍കും . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എന്‍ പി സ്നേഹജന്‍ , ശ്രീ ജിമ്മി കെ ജോസ് , ശ്രീ കെ എന്‍ പ്രേമാനന്ദന്‍ എന്നിവര്‍ രക്ഷാധികാരികളും ശ്രീ വി ആര്‍ വിനയചന്ദ്രന്‍ ചെയര്‍മാനും , ശ്രീ വി കെ സാനു കണ്‍വീനറും ആണ്.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഔവ്വറിന്റെ എല്ലാ അഭ്യൂദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നു .