2006 ലെ ഓണാഘോഷപരിപാടികളോട് അനുബന്ധിച്ചാണ് ഔവ്വര്‍ ലൈബ്രറി ഒരു വെബ് സൈറ്റും ഇന്‍റര്‍നെറ്റ് മാസികയും ആരംഭിച്ചത് . മലയാളം യുണികോഡ് സാങ്കേതിക വിദ്യ ശൈശവദിശയില്‍ ആയിരുന്നുവെങ്കിലും മലയാളം യുണികോഡ് ഉപയോഗിച്ചായിരുന്നു വെബ്സൈറ്റ് നിര്‍മ്മിച്ചത് . കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളില്‍ നിന്ന് ഇത് ആദ്യത്തേതും ആയിരുന്നു . കേരള ഗ്രന്ഥശാല സംഘം പോലും ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചത് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .
അന്നത്തെ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും വിഷ്വല്‍ മീഡിയയിലും അതൊരു വലിയ വാര്‍ത്ത തന്നെ ആയിരുന്നു . മാതൃഭൂമി ദിനപത്രവും മലയാളമനോരമ ദിനപത്രവും വലിയ പ്രാധാന്യം നല്‍കിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് .