കാഴ്ചയുടെ അത്ഭുതം തന്നെ ആയിരുന്നു . മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വര്‍ണ്ണ വസന്തം തന്നെ. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്‍റെ ഒരു ചെറുപതിപ്പ് . പാട്ടുകളം ക്ഷേത്രത്തിന്‍റെ തെക്കേമൈതാനം നിറഞ്ഞു കവിഞ്ഞു രണ്ടായിരത്തിനു മേല്‍ കാഴ്ചക്കാര്‍. പതിനെഴായിരത്തിലേറെ പേര്‍ ഇന്‍റര്‍നെറ്റില്‍ ലൈവ് ആയും വസന്തോത്സവം കണ്ടു . സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവം ആക്കി തീര്‍ത്തു , ഈ വസന്തോത്സവം . മുന്നോടിയായി നൂറോളം വനിതകള്‍ പങ്കെടുത്ത വനിതവേദിയുടെ തിരുവാതിരയും . കേരളത്തിന്‍റെ തിരുവാതിരയില്‍ തുടങ്ങി ഗുജറാത്തിലെ നാടന്‍ നൃത്തം വരെ .
ചിത്രങ്ങള്‍ : Emgi Krishnan
ഇന്ത്യന്‍ വസന്തോത്സവത്തിന്‍റെ വിഡിയോ കാണാന്‍
ഔവ്വർ ലൈബ്രറി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഇന്ത്യൻ വസന്തോത്സവം – ലൈവ്
Posted by Dr.T.M Thomas Isaac on Sunday, September 3, 2017