ഔവ്വർ സാഹിത്യ പുരസ്കാരം 2011
ആലപ്പുഴ ചെട്ടികാട് ഔവ്വർ ലൈബ്രറിയുടെ 44 – ) മത് വാർഷിക ഒണാഘോഷങ്ങളുടെ ഭാഗമായി യുവ സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി ചെറുകഥ, കവിത, എന്നീ സാഹിത്യ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ നടത്തിയ രചനാ മത്സരത്തിൽ,
ചെറുകഥയ്ക്ക്: രമേശ് ബാബു, പ്രണവം, തിരുവനന്തപുരം
(കഥ: നിഴൽവീണ വഴികൾ )
കവിതയ്ക്ക്: ജിജി. കെ. ഫിലിപ്പ്, നളന്ദ, ഇടുക്കി
(കവിത: തമസ്സ് )
എന്നിവർ അർഹരായി.
സെപ്റ്റംബർ 5 വൈ:5 മണിക്ക് ഡോ. അമൃതയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഔവ്വർ സഹിത്യ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ വെച്ച് പ്രൊഫ. വി. ജി. തമ്പി അവാർഡ് സമർപ്പിക്കും. ചടങ്ങിൽ പ്രശസ്ത കവികളും, കഥകാരന്മാരും പങ്കെടുക്കും. അവാർഡ് ജേതാക്കൾക്ക് പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡുകളും നൽകും.