ഔവ്വർ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന പ്രതിഭാതീരം ടാലണ്ട് ലാബിൽ ആദ്യത്തെ ബാച്ച് ആരംഭിച്ചു. വെബ് സൈറ്റ് ഡിസൈൻ & കണ്ടന്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ പരിശീലനം ആണ് ആദ്യബാച്ചിൽ പഠിപ്പിക്കുന്നത്. ആലപ്പുഴ തീരദേശത്ത് ബഹു. ധനമന്ത്രി ഡോ തോമസ് ഐസക്ക് ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ പരിപാടി ആയ പ്രതിഭാതീരത്തിലെ മെന്റർമാർക്ക് വേണ്ടിയുള്ള തൊഴിൽ പരിശീലന പരിപാടികളിൽ ഈ വർഷത്തെ ആദ്യബാച്ച് ആണ് 16/03/2019 ൽ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ കോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.
18 പേരാണ് ആദ്യബാച്ചിൽ എൻറോൾ ചെയ്തിട്ടുള്ളത്. അവർക്ക് പത്താഴ്ച നീളുന്ന 60 മണിക്കൂർ തൊഴിൽ പരിശീലനം ആണ് നൽകുന്നത്.
ഇതിനായി പുതുതായി തയ്യാറാക്കിയ ടാലന്റ് ലാബ് നവീകരണത്തിന് മുൻകൈ എടുത്തത് #iamforalleppey ആണ്. സാമ്പത്തീക സഹായം നൽകിയത് ആന്ധ്രപ്രദേശ് അൺ എയിഡഡ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷനും (APUSMA).
നവീകരിച്ച പ്രതിഭാതീരം ടാലണ്ട് ലാബിലൂടെ ഈ വർഷം ഇത്തരത്തിലുള്ള പത്തോളം തൊഴിൽ നൈപുണി പരിശീലനക്ലാസ്സുകൾ പ്രതിഭാതീരം മെന്റർമാർക്ക് സൗജന്യമായി ലഭ്യമാക്കാൻ ആണ് പ്രതിഭാതീരം ലക്ഷ്യമിടുന്നത്.