കുരുക്ഷേത്ര- ആസ്വാദനത്തിന്റെ ഒരു ചെറുകുറിപ്പ്

കെ.ശ്രീകുമാര്‍

ദേശസ്നേഹം പ്രമേയമാക്കി അനവധി സിനിമകള്‍ (അറുബോറന്‍) നാം കണ്ടിട്ടുണ്ട്. എന്നാല്‍ കുരുക്ഷേത്ര ഇവിടെ വ്യത്യസ്തമാകുന്നു- ദേശസ്നേഹമാകുന്ന  Teritotial sense കടന്ന് വിശ്വമാനവികതയുടെ , അതിരുകളില്ലാത്ത സ്നേഹം തുളുമ്പുന്ന ചിത്രമായി കുരുക്ഷേത്ര പരിണമിക്കുകയാണ്.

   നടന്ന ഒരു സംഭവത്തെ, അതിന്റെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ, യഥാതഥമായി ചിത്രീകരിക്കുമ്പോഴും ഭരണാധികാരികളുടെ ആവശ്യങ്ങളാണ് യുദ്ധമെന്നതും, ഇരുപക്ഷത്തേയും പട്ടാളക്കര്‍ ആഗ്രഹിക്കുന്നത് സൌഹൃദമാണെന്നുമ്, യുദ്ധത്തിന്റെ അലകള്‍ അവരില്‍ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണെന്നും ഈ ചിത്രം വ്യക്തമാക്കുന്നു.

സിനിമയില്‍ മേജര്‍ രവി കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്,…ഒരു പക്ഷെ പ്രേക്ഷകമനസില്‍ ആഴത്തില്‍ പതിഞ്ഞത്, യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യ ചിത്രീകരണങ്ങള്‍ക്കപ്പുറമായി, യുദ്ധത്താല്‍ അനാഥമാക്കപ്പെട്ടവരുടെ ദൈന്യതതന്നെയാണ്. ഒരു കണ്ണിര്‍ മഴയത്ത് “വീരമൃത്യു” വരിച്ച ജവാന്റെ ദേഹം കൊണ്ടുവരുന്ന ദൃശ്യം    ഹൃദയഭേദകം തന്നെ. കാര്‍ഗില്‍ യുദ്ധസമയത്ത് ചരിത്രത്തിലാദ്യമായി മലയാളി നേരിട്ടനുഭവിച്ചതാണല്ലോ-ഈ-യുദ്ധകെടുതി,- സിനിമയ്ക്ക് ശേഷവും – മനസ്സില്‍ കണ്ണീരിന്റെ നനവോടെ ….നമ്മെ പിന്തുടരുന്ന ദൃശ്യം.

    കുരുക്ഷേത്രയുടെ ഹൈലൈറ്റ് എന്ന് പറയാവുന്ന ദൃശ്യം- താന്‍ കൊല്ലാനും ചാവാനും വിധിക്കപ്പെട്ട പട്ടാളക്കാരന്‍ എന്നതിനപ്പുറം നൂറ്റാണ്ടുകളുടെ സംസ്കൃതി പേറുന്ന മഹത്തായ ഒരു പാരമ്പര്യത്തിന്‍ ഉടമയാണെന്ന്, അഭിമാനപൂര്‍വ്വം ഉച്ചത്തില്‍ വിളിച്ചോതുന്ന ദൃശ്യമാണ്-ശത്രു ഉപേക്ഷിച്ച് പോയ ജവാന്മാരെ അവരുടെ മതാചാരപ്രകാരം, ഖബറടക്കുന്ന ദൃശ്യം- “ലോകസമസ്താ-സുഖിനോ ഭവന്തു”! എന്ന ഉപനിഷത്ത് സൂക്തപശ്ചാത്തലത്തിലുള്ള – രംഗം നാമറിയാതെ തന്നെ നമ്മുടെ സംസ്കാരത്തിന്റെ അഗ്നിസ്പുലിംഗങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ പ്രഭയേറ്റുന്നതിന് നാം സാക്ഷ്യമാവുകയാണ്. ഈ ഒരൊറ്റ സിനിമയിലൂടെ മേജര്‍ അങ്ങയുടെ മനസ്സ് കാണിച്ചിരിക്കുന്നു- അതിലൂടെ ശരാശരി ഇന്ത്യക്കാരന്റെയും.

     സിനിമ കണ്ടിറങ്ങുമ്പോള്‍ -ആരും ആഗ്രഹിക്കുന്നില്ല … ഇനിയും ഒരു കാര്‍ഗില്‍ ആവര്‍ത്തിക്കുവാന്‍. ചരിത്രത്തില്‍ പതിപ്പിച്ച മുറിവുകള്‍ മലയാളിയുടെ മനസ്സിന്റെ ഉള്‍ക്കാമ്പില്‍ ആഴത്തില്‍ പതിപ്പിക്കുവാന്‍ മേജര്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

   ഇത്തരത്തിലുള്ള ഒരു പ്രമേയപരിമിതിയില്‍നിന്ന് എത്ര തന്മയത്വമായാണ് പട്ടാളക്കാരന്റെ ശവപ്പെട്ടിയില്പോലും അഴിമതിയുടെ ആണിയടിച്ച  രാഷ്ട്രീയത്തിനെതിരെയുള്ള  പ്രതികരണം, മേലനങ്ങാബ്യൂറോക്രസിക്കെതിരെയുള്ള നിശിത വിമരശനം… യുദ്ധത്തെ ലൈവാക്കി വില്‍ക്കുന്ന മാധ്യമപ്രഫഷണലുകള്‍ക്കെതിരെയുള്ള വിമര്‍ശനം—-വിമരശനങ്ങളുടെ നെടുനീളന്‍ രംഗങ്ങള്‍ കണ്ട മലയാളിക്ക് -ഇത് തികച്ചും- വ്യത്യസ്തമാണ്…-

വെല്‍ഡണ്‍‍‍ മേജര്‍  വെല്‍ഡണ്‍

Comments

comments