ഔവ്വര്‍ വനിതാ വേദി – ആലോചന യോഗം

സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഔവ്വര്‍ വനിതാവേദി ഇന്ന് ഒത്തു കൂടി. സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനദിനം മുതല്‍ സമാപനം വരെ വനിതാവേദിയുടെ സജീവമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു . ഉദ്ഘാടനദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും സമ്മേളന നഗരിയില്‍ എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വനിതാവേദി നടത്തും . ഒപ്പം ഉത്രാടദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും പെണ്‍കുട്ടികളും അണിനിരക്കുന്ന മെഗാതിരുവാതിരയും അരങ്ങേറും .
ശ്രീമതി ഷീബ ബിജു പ്രസിഡണ്ട്‌ , കുമാരി ലക്ഷ്മി ശിവദാസ് കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാവേദി പുനസംഘടനയും ഇന്ന് നടന്നു .

Comments

comments