ഔവ്വര്‍ ലൈബ്രറി 52.മത് വാര്‍ഷിക ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന എന്‍ കെ നാരായണന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന്. അവാര്‍ഡ് വിതരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെന്‍റ് അഡ്വ. ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു. ശ്രീ ജയന്‍ തോമസ് അദ്ധ്യക്ഷനായ ചടങ്ങില്‍ സ്നേഹജാലകത്തിന്‍റെ പ്രതിനിധി ശ്രീ പി എം ഷാജി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും മികച്ച സ്കൂളിനും ആണ് അവാര്‍ഡ് നല്‍കിയത്, മികച്ച സ്കൂളിനുള്ള അവാര്‍ഡ് പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്കൂള്‍ കരസ്ഥമാക്കി