അകത്തളം


ഔവ്വര്‍ ആര്‍ട്സ് അക്കാദമി

Our Arts Academy

കലാപ്രതിഭകളെ രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയ പരിശീലന വേദിയാണ് ഔവ്വര്‍ “ആര്‍ട്സ് അക്കാദമി”.
ന്യത്തം,സംഗീതം,ചിത്രകല,വിവിധങ്ങളായ വാദ്യോപകരണങ്ങള്‍ എന്നിവയിലുള്ള തുടര്‍പരിശീലനങ്ങളും നാടകം,നാടോടി കലാരൂപങ്ങള്‍, സിനിമ തുടങ്ങിയവയെ സംബന്ധിച്ച ശില്പശാലകളും സംഘടിപ്പിക്കുക എന്നത് ഔവ്വര്‍ ആര്‍ട്സ് അക്കാദമിയുടെ ലക്ഷ്യങ്ങളാണ്..


ഔവ്വര്‍ ഡിബേറ്റിംഗ് ഫോറം 
debate
1987-ല്‍ രൂപം കൊണ്ട ഔവ്വര്‍ ഡിബേറ്റിംഗ് ഫോറം കാലിക പ്രസക്തങ്ങളായ വിഷയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നതിനും, പരസ്പരം ആശയങ്ങള്‍ മാറ്റുരയ്ക്കുന്നതിനും വേണ്ടി രൂപീകരിച്ച സര്‍ഗ്ഗസംവാദ വേദിയാണ്.
ഗ്രാമീണരും,കയര്‍-മത്സ്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും ഉള്‍പ്പെട്ട 100-ലേറേ സ്ഥിരാഗംങ്ങളും അതിലേറേ താല്‍ക്കാലിക അംഗങ്ങളും അടങ്ങുന്ന സമിതിയാണ് ഡിബേറ്റിംഗ് ഫോറം. സമകാലിക പ്രശ്നങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ വിശകലനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഫോറത്തില്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

 

ഔവ്വര്‍ റിക്രിയേഷന്‍
Our Recreationപ്രദേശത്തെ കായിക-വിനോദ പ്രതിഭകള്‍ക്ക് പരിശീലനവും പ്രദര്‍ശനവും നടത്തുന്നതിനുവേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സമിതിയാണ് “ഔവ്വര്‍ റിക്രിയേഷന്‍”
കായിക പ്രതിഭകള്‍ക്ക് പരിശീലനം, വിനോദ-കായിക മത്സരങ്ങള്‍, ദൈനംദിന ആരോഗ്യ പരിരക്ഷാ വിനോദങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ് നേത്യത്വം വഹിക്കുന്നു.

 

 

 

 

ഔവ്വര്‍ ചില്‍ഡ്രന്‍സ് ക്ലബ്Our Children's Club
 
 കുട്ടികളിലെ കലാ-കായിക സവിശേഷതകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയുംചെയ്യുന്നതിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന സമിതിയാണ് ”ഔവ്വര്‍ ചില്‍ഡ്രന്‍സ് ക്ലബ്“.
കായിക പരിശീലനക്യാമ്പുകള്‍, കൌതുക മത്സരങ്ങള്‍,നിര്‍മ്മാണ കളരികള്‍,കലാസാഹിത്യ ശില്പശാലകള്‍, ചിത്രകലാ‍ പരിശീലനം, നാടകക്കളരികള്‍, വിജ്ഞാന മത്സരങ്ങള്‍ തുടങ്ങിയവ ക്ലബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളാണ്
 
 
 
 

ഔവ്വര്‍ വനിത സൊസൈറ്റി
Our Women's Society

 സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്ന സ്ത്രീ ശാക്തീകരണത്തിന് വരുംതലമുറയെരൂപപ്പെടുത്തുവാനുള്ള കര്‍മ്മശേഷിയും ദിശാബോധവും നല്‍കുന്നതിനുവേണ്ടിയുള്ള കൂട്ടായ്മയാണ് ഔവ്വര്‍ വിമന്‍സ് സൊസൈറ്റി.
സമൂഹത്തിലെ സ്ത്രീ സംബന്ധിയായ വിവിധ വിഷയങ്ങളെ സംബന്ധിച്ച സിംബോസിയങ്ങള്‍, സെമിനാറുകള്‍, പഠനക്ലാസുകള്‍,തൊഴില്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റിയുടെ കീഴില്‍ നടത്തിവരുന്നു.

Leave A Comment

Your email address will not be published.

Security Code: