അനീഷ് എബ്രഹാം കണ്ണില്ലാത്തവന്‍ അന്ധന്‍ . കണ്ണുണ്ടായിട്ടും കാണാത്തവന്‍ ആര്? കാതില്ലാത്തവന്‍ ബധിരന്‍ . കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍ ആര്? അറിയാത്തവന്‍ അജ്ഞന്‍ . അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന്‍ ആര് ? അരികില്‍ ഉള്ളത് സ്വന്തം അകലെ ഉള്ളത് അന്യം . അകലെ ഉള്ള സ്വന്തവും , അരികിലുള്ള അന്യവും. എന്തിനു ? ആര്‍ക്കു വേണ്ടി ? നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം . നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്. നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് . നനഞ്ഞ…
Author: admin
പ്രണയത്തിന്റെ വിലാപകാവ്യം
ബൈജു വർഗ്ഗീസ് എറണാകുളം 1 മെയ്- മാസത്തിലെ അവസാനത്തെ ഞായറാഴ്ച. പള്ളിമണികൾ മുഴങ്ങി… കുർബ്ബാനക്ക് പോകേണ്ട ദിവസം കിടക്കയിൽ നിന്നെഴുന്നേറ്റ്- കണ്ണാടിയിൽ നോക്കുമ്പോൾ നെറ്റിയിൽ നിസ്ക്കാര തഴമ്പ്. വിരലുകൾ കുരിശ് വരയ്ക്കാതെ- തഴമ്പിൽ തട്ടി തട്ടി നിന്നു പൊടുന്നനെ- ജോസഫ് വേഷപ്പകർച്ചയുടെ തിരിച്ചറിവിൽ തരിച്ചു നിൽക്കവേ- ബാങ്കു വിളികൾ ഉയരുന്നു.. ഒരു ഞെടുക്കത്തോടെ- ടെലിവിഷനിൽ എഴുത്തുകാരിയുടെ ചരമവാർത്ത- മാധവിക്കുട്ടിയുടെ- കമലാദാസിന്റെ കമലസുരയ്യയുടെ മരണാനന്തര രംഗങ്ങൾ…. 2 ജോസഫ് നടക്കാനിറങ്ങിയ ശവക്കോട്ട പാലത്തിൻ നടുക്ക്…
ഓടിപ്പോയവരുടെ സുവിശേഷങ്ങൾ
സുധീരൻ. എം. എസ് ശ്രീദളം തിരുവനന്തപുരം ഞാനൊരു പെൺകുട്ടിയാണ് ഇരുട്ടു കയറിയ ഒരു മുറിയിലിരിക്കുന്നു കൂട്ടിനൊരു ഇരട്ടപെറ്റ കറുത്തപൂച്ചയുണ്ട് തറയിലെ മണ്ണിൽ പൊടിപിടിച്ച കത്തുകളും നിറം മങ്ങിയ പാത്രങ്ങളുമുണ്ട്. സാക്ഷയില്ലാത്തതാണ് എന്റെ മുറി കരുവാന്റെ തല തെറിച്ചത് സാക്ഷ ചേർത്ത സമയത്തായിരുന്നു എന്റെ ചങ്ങാതിയും ഒരു പെൺകുട്ടിയായിരുന്നു അവളൊന്നു പെറ്റതായിരുന്നു കുറ്റിപ്പുറത്തെ ട്രാക്കിലാണവൾ തലവച്ചത് അതിന്റെ മീതെക്കൂടിയാണ് ഞാൻ മൂകാംബികയെ കാണാൻ പോയത് റയിലിലെ ചല്ലിക്കൂറ്റം എന്നെ തിരയുന്നു. എന്റെ ആൺ സുഹ്യത്ത് പാവമായിരുന്നു അവനെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് മെയിലയച്ചത് ഇന്നലെയായിരുന്നു വെബ്…
ഔവ്വർ സാഹിത്യപുരസ്കാര സമർപ്പണം 2009 – 30.08.2009
പ്രഫ. എം.കെ .സാനു നിർവ്വഹിക്കുന്നു. ശ്രീ കുരീപ്പുഴ ശ്രീകുമാർ, ഡോ. അമൃത, ശ്രീ ജിമ്മി.കെ. ജോസ് തുടങ്ങിയവർ സമീപം ചെറുകഥ – ഒന്നാം സ്ഥാനം “വാതപ്പരു” ബിജു .സി.പി മാതൃഭൂമി, കൊച്ചി ചെറുകഥ – രണ്ടാം സ്ഥാനം “കാൽ ബൈശാഖീ” ദീപ. ഡി.എ ശ്രീദളം തിരുവനന്തപുരം കവിത – ഒന്നാം സ്ഥാനം “ഓടിപ്പോയവരുടെ സുവിശേഷങ്ങൾ” സുധീരൻ. എം. എസ് ശ്രീദളം തിരുവനന്തപുരം കവിത -രണ്ടാം സ്ഥാനം “പ്രണയത്തിന്റെ വിലാപകാവ്യം” ബൈജു വർഗ്ഗീസ് എറണാകുളം
എഴുത്തുപുര -സാഹിത്യ ക്യാമ്പ് രണ്ടാം ദിനം
വൈശാഖൻ മാഷ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കുന്നു സമാപന സമ്മേളനം -സദസ്സ് , സാനു മാഷ്, കുരീപ്പുഴ ശ്രീകുമാർ, ക്യാമ്പ് സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്, ക്യാമ്പ് ഡയറക്റ്റർ ഡോ. അമൃത സാനു മാഷ് ക്യാമ്പിലേക്ക് കാവാലം ബാലചന്ദ്രൻ ക്ലാസ്സ് നയിക്കുന്നു കുരീപ്പുഴ ശ്രീകുമാർ ക്യാമ്പിൽ
എഴുത്തുപുര സാഹിത്യക്യാമ്പ് 2009 -ആദ്യ ദിനം
ഡി വിനയചന്ദ്രൻ മാഷ് ക്യാമ്പിന്റെ ഉദ്ഘാടന സെ ഷനിൽ, ക്യാമ്പ് സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്, ക്യാമ്പ് ഡയറക്റ്റർ ഡോ. അമൃത എന്നിവരൊടൊപ്പം വിനയചന്ദ്രൻ മാഷിന്റെ 2 മണിക്കൂർ നീണ്ട മനോഹരമായ ക്ലാസ്സ് കവി രാവുണ്ണി ക്ലാസ്സ് നയിക്കുന്നു
മഷിച്ചെടി
ചെറുകഥ- ബൈജു വർഗീസ് മരണം മണക്കുന്ന ഇടനാഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പരിചിതമായ മോർച്ചറിയിൽ എത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിന്ദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്റ്റുമാർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയ്യിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരു തണ്ടും. മയിൽപ്പീലിപോലെ അവൾ കൈയ്യിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്ടറുടെ ഓർമ്മകളിൽ തെളിഞ്ഞു. അവർ…
ചേന
ഷൈനി മാത്യു കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചേന. മണ്ണിനടിയില്‍ ഊണ്ടാകുന്ന മറ്റ് കിഴങ്ങുവഗങ്ങള്‍ക്കുള്ള ദൂക്ഷ്യവശങ്ങള്‍ ഒന്നും തന്നെ ചേനയ്ക്കില്ല. ചേന രണ്ടു തരത്തില്‍ കാണപ്പെടുന്നു. വേളുത്തതും, ചുവന്നതും. സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ഇനമാണ്. രണ്ടിനങ്ങളിലും ധാരാളമായി കാത്സ്യം ഓക്സലൈറ്റ് അടങ്ങിയിരിക്കുന്നു. അരേസി (Araceae) കുലത്തില്‍പ്പെട്ട ഒന്നാണ് ചേന. ഇതിനെ ഇംഗ്ലീഷില്‍ എലിഫന്റ് ഫൂട്ട് യാം. (Elephant-foot yam) എന്നു പറയുന്നു. ചേനയടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മൂലക്കുരു, അര്‍ശ്ശസ്, തുടങ്ങിയ…
കഥയുള്ള തലമുറ
സി.എഫ്. ജോസഫ് നമ്മുടെ കുടുംബങ്ങളിലെ കുട്ടികളുടെ മനസ്സുകളില്‍ നിന്ന് കഥപറയുന്ന മുത്തശ്ശിമാരുടെ വംശം വേരറ്റു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഏകാന്തതകളിലെ ഇരുണ്ട ചുവരുകളെ നോക്കി മുത്തശ്ശിമാര്‍ പഴങ്കഥകളുടെ ഭാണ്ഡകെട്ടുകള്‍ തുറക്കുന്നുണ്ടായിരിക്കാം. അല്ലെങ്കില്‍ തറവാട്ടിലെ ഏതെങ്കിലും ഒരു കോണില്‍ ഇരുട്ട് വീണ മുറിക്കുള്ളില്‍ ഇരുന്ന് ഒറ്റപ്പെടലിന്റെ വ്യഥകളുമായി അവര്‍ അനുഭവങ്ങളുടെ തിഅക്തകള്‍ അയവിറക്കുകയാവാം. കേരളീയ തലമുറകളുടെ മനസ്സിന്റെ അടിത്തറ അമ്മുമ്മമാര്‍ പറഞ്ഞു കൊടുത്ത നൈര്‍മ്മല്യമുള്ള കഥകളിലെ നന്മകളിലൂടെയാണ് രൂപപ്പെട്ടത്. സ്നേഹത്തിന്റെയും കരുണയുടേയും ധാര്‍മ്മികതയുടേയും കഥകള്‍;…
ആലപ്പുഴക്കാരന്റെ ഗൃഹാതുരത്വം
വര്‍ത്തമാനകാല സന്ദേഹങ്ങളിലൂടെ ആലപ്പുഴയുടെ ഇന്നലകളിലേയ്ക്ക് ഒരു യാത്ര മാർട്ടിൻ ഈരാശ്ശേരിൽ ഒന്ന് നാഗരികതയുടെ പിന്നാമ്പുറത്ത് കഴിഞ്ഞ കാല്‍ത്തിന്റെ സ്മാരകശിലകള്‍ പോലെ തകര്‍ന്നടിഞ്ഞുവീഴാറായ മനകളും കൊട്ടാരസദൃശ്യമായ മാളികപ്പുരകളും അനാഥമായിക്കിടന്ന് നശിക്കുന്നത് യാത്രയ്ക്കിടയില്‍, ചില ദേശങ്ങളില്‍ കാണാറുണ്ട്. അപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക പ്രൊഡമായ ഭൂതകാലത്തിന്റെ ശവപ്പറമ്പായി സ്വയം മാറുന്ന, അല്ലെങ്കില്‍ മാറ്റപ്പെടുന്ന എന്റെ ആലപ്പുഴയെയാണ്. പരിരക്ഷിക്കപ്പെടുന്ന മനകളും മാളികപ്പുരകളും ഇല്ലാതെ തന്നെ ദേശങ്ങളുടെ ശ്മ്ശാനഭൂമിയില്‍ വര്‍ത്തമാനകാല ചാപല്യം കൊണ്ട് സ്വയം ഇടം തേടുന്ന ആലപ്പുഴ എന്ന പൌരാണിക…
ദിനാചരണങ്ങള്‍ ഉണ്ടാകുന്നത്
ഡി.ഗോപിദാസ് വസന്തര്‍ത്തുവിലെ ഒരു ദിനം. ഏദന്ത്തോട്ടത്തില്‍ ദൈവത്തിന്റെ മടിയില്‍ തലവച്ച് അവന്‍ ഉറങ്ങുകയായിരുന്നു. അവന്റെ മേനിയില്‍ തഴുകിക്കൊണ്ടിരുന്നപ്പോഴാണ് അവന്റെ ഒരു വാരിയെല്ല് ഉറച്ചിട്ടില്ല എന്ന സത്യം ദൈവത്തിന്‍ ബോധ്യമായത്. അവനറിയാതെ ദൈവം ആ വാരിയെല്ല് ഊരിയെടുത്തു. അവന്റെ പ്രായത്തോളം മൂപ്പില്ലായിരുന്നു ആ വാരിയെല്ലിന്. അത് നല്ല വഴക്കവും മാര്‍ദ്ദവമുള്ളതുമായിരുന്നു. ആ വാരിയെല്ലുപയോഗിച്ചാണ് ദൈവം അവളെ സൃഷ്ടിച്ചത്. മുഗ്ധസൌന്ദര്യത്തിന്റെ ആള്‍ രൂപമായിരുന്നു അവള്‍. ഏദന്‍ തോട്ടത്തിലേക്ക് അവള്‍ ഒറ്റ ഓട്ടം ഓടി. വള്ളിപ്പടര്‍പ്പുകളില്‍ കളിച്ചുല്ലസിച്ചു വെണ്ണക്കല്പടവുകളിലിരുന്നപ്പോള്‍…
ബാലവേദി
എസ്സ്. ജതീന്ദ്രന്‍ മങ്കൊമ്പ് “എല്ലാകൂട്ടുകാരും എത്തിയിട്ടുണ്ടല്ലോ” ങാ… “നിങ്ങളുടെ ബാലവേദിയുടെ പേര് എന്താണ്”? “ഔവ്വര്‍ ലൈബ്രറിബാലവേദി”…. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. “എന്താണ് ഈ ലൈബ്രറി എന്നുവെച്ചാ” ! “അത് വായനശാല” കൂട്ടുകാര്‍ ഒന്നിച്ചു വിളിച്ചുകൂവി… “മാഷേ നമ്മളെല്ലാവരും ഇപ്പോ ബാലവേദികൂടുന്നത് എവിടെയാ” ശ്രീക്കുട്ടി ചോദിച്ചു….. “ലൈബ്രറിയില്” സിനോജ് പറഞ്ഞു “അപ്പോ ലൈബ്രറിയെന്നുവെച്ച ഇത് തന്നെ അല്ലെ” “ദാ കേട്ടോളു കൂട്ടുകാരെ…..”ലിബര്‍” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലൈബ്രറിയുടെ ഉത്ഭവം” ലിബര്‍ എന്നാല്‍ “ഗ്രന്ഥം” എന്നാണ് അര്‍ത്ഥം….”ധാരാളം…
എന്റെ കുട്ടി
എം.എക്സ്. വിനോദ് (സൈക്കോളജിസ്റ്റ്) ചോ: എന്റെ കുട്ടിക്ക് പഠനത്തില്‍ തീരെ താത്പര്യമില്ല. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാനാണു താത്പര്യം ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം? ഉ: കുട്ടിക്ക് ഒന്നിലും താല്പര്യമില്ല എന്നായിരുന്നെങ്കില്‍ അവന് കടുത്ത മാനസിക പ്രശ്നം എന്തെങ്കിലും ഉണെന്ന് കരുതാമായിരുന്നു. ഇവിടെ അതില്ല. അവനു കറങ്ങി നടക്കാന്‍ താത്പര്യമുണ്ട്. ഈ താത്പര്യത്തെ മുതലെടുത്ത് അവനെ ശരിയായ വഴിക്കു കൊണ്ടുവരാം. എല്ലാവരുടെയും ലക്ഷ്യം സന്തോഷമാണ്. ഏതു പ്രവര്‍ത്തിയും തന്റെയോ തനിക്ക് വേണ്ടപ്പെട്ടവരുടെയോ സന്തോഷത്തിനു വേണ്ടിയാണ് എല്ലാവരും ചെയ്യുന്നത്.കുട്ടികളുടെ…
കബന്ധങ്ങള്‍ആത്മകവചം തിരയുമ്പോള്‍
സി. ജീവന്‍ മനുഷ്യന്റെ സാംഗത്യം അവനുതന്നെ ബോധ്യപ്പെടുത്തിക്കെടുക്കാന്‍ കഴിയുമ്പോഴാണ് ഏതെരു സഹിത്യശാഖയിലേയും രചനകള്‍ അതിന്റെ സൃഷ്ടിപരമായ ദൌത്യം നിറവേറ്റപ്പെടുന്നത്. എഴുത്തുകാരന്റെ കാലബോധമാണ് മറ്റെന്തിനേക്കളുമുപരി ഒരു സൃഷ്ടിയുടെ ഉദാത്തമായ തലത്തെ നിര്‍ണയിക്കുന്നത്. ഡോ; ജെ.കെ.എസ്. വിട്ടുരിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘തലമറക്കുന്ന തൊപ്പികള്‍’ വായിക്കപ്പെടുമ്പോള്‍ കവിതയുടെ ബഹുസ്വരതയില്‍ ഗദ്യകവിതയുടെ വേറിട്ടൊരു ശബ്ദം വയനക്കരനു പരിചിതമകുന്നു. വൃത്താലങ്കാരങ്ങള്‍ക്കു സമാന്തരമായി ഒഴുകുന്ന ഗദ്യകവിതയിലൂടെ ജെ.കെ.എസ്. നുതനമായ ചില സങ്കല്പങ്ങളും കഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കുന്നു. ഗദ്യ കവിത എക്കലത്തും അതിന്റെ ധര്‍മ്മം നിറവേറ്റിപ്പോന്നിരുന്നു. ബൈബിളിലെ…
തകഴി വഴി അടൂര്‍
ബി.ജോസുകുട്ടി ജീവിതത്തിന്റെ അസ്ഥിരമായതും അതിസുക്ഷമമായ സ്പന്ദനങ്ങളെ ദാര്‍ശനികമായ വീക്ഷണകോണില്‍ നിന്നു അപഗ്രഥിച്ച് ഫ്രെയിമുകളിലാവാഹിക്കുന്ന വിശ്വവിഖ്യാതനായ അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്രസംരംഭങ്ങളെ നമ്മുക്കറിയാം. എങ്കില്‍ പോലും സിനിമയുടെ മായക്കാഴ്ചകളെപ്പോലെ ചില സിനിമാനുഭവങ്ങളെങ്കിലും പ്രേക്ഷകന് അന്യമായി മാറുമ്പോള്‍, അത് ഒരു തരത്തിലും വ്യാഖ്യാനിക്കാനാവാത്ത സാധ്യതകളിലേക്ക് അകന്നു പോകുമ്പോള്‍ സിനിമയുടെ പ്രത്യയശാസത്രപരമായ ഉള്‍ക്കാഴ്ചകളോട് സംവദിക്കുന്ന ഒരു മൂന്നാം കണ്ണ് ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ നിര്‍മ്മിക്കപ്പെടുന്നതാണ് അടൂരിന്റെ സ്പര്‍ശമായി അടൂര്‍ സിനിമകളില്‍ കാണുന്നത്. അടുരിന്റെ സ്വയംവരം മുതലുള്ള ചിത്രങ്ങളില്‍ ചിലത് നമ്മെ ഇതു ബോധ്യപ്പെടുത്തുന്നുണ്ട്.സിനിമയിലെ…
കുരുക്ഷേത്ര- ആസ്വാദനത്തിന്റെ ഒരു ചെറുകുറിപ്പ്
കെ.ശ്രീകുമാര്‍ ദേശസ്നേഹം പ്രമേയമാക്കി അനവധി സിനിമകള്‍ (അറുബോറന്‍) നാം കണ്ടിട്ടുണ്ട്. എന്നാല്‍ കുരുക്ഷേത്ര ഇവിടെ വ്യത്യസ്തമാകുന്നു- ദേശസ്നേഹമാകുന്ന Teritotial sense കടന്ന് വിശ്വമാനവികതയുടെ , അതിരുകളില്ലാത്ത സ്നേഹം തുളുമ്പുന്ന ചിത്രമായി കുരുക്ഷേത്ര പരിണമിക്കുകയാണ്. നടന്ന ഒരു സംഭവത്തെ, അതിന്റെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ, യഥാതഥമായി ചിത്രീകരിക്കുമ്പോഴും ഭരണാധികാരികളുടെ ആവശ്യങ്ങളാണ് യുദ്ധമെന്നതും, ഇരുപക്ഷത്തേയും പട്ടാളക്കര്‍ ആഗ്രഹിക്കുന്നത് സൌഹൃദമാണെന്നുമ്, യുദ്ധത്തിന്റെ അലകള്‍ അവരില്‍ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണെന്നും ഈ ചിത്രം വ്യക്തമാക്കുന്നു. സിനിമയില്‍ മേജര്‍ രവി കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്,…ഒരു…
ഗുരു ചരണം ശരണം
ബോബി ജോസ് കട്ടികാട് സിദ്ധാര്‍ത്ഥന്‍ ഇങ്ങനെ പറഞ്ഞു: “എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഒരിക്കല്‍ സുന്ദരിയായ ഒരു നര്‍ത്തകിയായിരുന്നു എന്റെ ഗുരു. പിന്നെ ധനികനായ ഒരു വര്‍ത്തകന്‍ . മറ്റൊരിക്കല്‍ ഒരു ചൂതുകളിക്കാരന്‍ . അലഞ്ഞുനടക്കുന്ന ഒരു ബുദ്ധഭിക്ഷു – ഞാനുറങ്ങിയപ്പോള്‍ അയാളെനിക്കു കാവലിരുന്നു. പിന്നെ എന്നെ പഠിപ്പിച്ചത് ഒഴുകുന്ന ഒരു നദിയായിരുന്നു. അയാളാകട്ടെ ഒരു ചിന്തകനേ ആയിരുന്നില്ല. എന്നിട്ടും ഒരു മുനിവര്യന് തുല്യനായി അയാളെനിക്ക്. ഓരോ കവര്‍ച്ചക്കാരനില്‍പ്പോലുമുണ്ട് ഓരോ ബുദ്ധന്‍ .”(ഹെസ്സെ) എത്രയോ മുഖങ്ങളാണ് ഒരു ദിനം…