ഗുരു ചരണം ശരണം

ബോബി ജോസ് കട്ടികാട് സിദ്ധാര്‍ത്ഥന്‍ ഇങ്ങനെ പറഞ്ഞു: “എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഒരിക്കല്‍ സുന്ദരിയായ ഒരു നര്‍ത്തകിയായിരുന്നു എന്റെ ഗുരു. പിന്നെ ധനികനായ ഒരു വര്‍ത്തകന്‍ . മറ്റൊരിക്കല്‍ ഒരു ചൂതുകളിക്കാരന്‍ . അലഞ്ഞുനടക്കുന്ന ഒരു ബുദ്ധഭിക്ഷു – ഞാനുറങ്ങിയപ്പോള്‍ അയാളെനിക്കു കാവലിരുന്നു. പിന്നെ എന്നെ പഠിപ്പിച്ചത് ഒഴുകുന്ന ഒരു നദിയായിരുന്നു. അയാളാകട്ടെ ഒരു ചിന്തകനേ ആയിരുന്നില്ല. എന്നിട്ടും ഒരു മുനിവര്യന് തുല്യനായി അയാളെനിക്ക്. ഓരോ കവര്‍ച്ചക്കാരനില്‍പ്പോലുമുണ്ട് ഓരോ ബുദ്ധന്‍ .”(ഹെസ്സെ) എത്രയോ മുഖങ്ങളാണ് ഒരു ദിനം…

സൌന്ദര്യത്തിന്റെ ദര്‍പ്പണം

നിത്യ ചൈതന്യ യതി ഇന്നു വന്ന ഒത്തിരി കത്തുകള്‍ അതില്‍ ഒന്നില്‍ ഒരു ചോദ്യം സൌന്ദര്യം എന്നാല്‍ എന്ത്? അതേ അറിയാവൂ. എന്നാല്‍ എങ്ങനെ പറയും. പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ സൌന്ദര്യം മാത്രമല്ല, അതിനെ ഉള്‍ക്കൊണ്ടിരിക്കുന്ന അറിവും കൂടി ആവിയായി പോകും. എന്‍സൈക്ലോപീഡിയ എടുത്തു നോക്കിയാലോ അതിലുണ്ട്, എന്തുണ്ട്? ‘എയസ്തറ്റിക്ക്സ് ’ എന്ന്‍, അതു സൌന്ദര്യമാണോ? സൌന്ദര്യശാസ്ത്രത്തിന്റെ പേരാണ്. ദാര്‍ശനികന്  അതെപറ്റി വീക്ഷണം ഉണ്ടത്രെ. ഏതു ദാര്‍ശനികന്?  പ്ലേറ്റോയ്ക്ക്  മൂപ്പരെന്താ പറയുന്നത്? ഒന്നും പറയുന്നില്ല. അമ്പരന്നു നില്‍ക്കുകയണ്. പ്ലേറ്റോയുടെ…

ചെട്ടികാടുനിന്നും സ്നേഹപൂര്‍വ്വം സ്വന്തം ആഗ്നസ്മേരി

ഏഴാച്ചേരി രാമചന്ദ്രന്‍ സൈമണ്‍ എന്ന പരദേശി പറഞ്ഞത്” പണ്ടു വാണിഭച്ചെട്ടികള്‍ കൂട്ടമായ് വന്നു പാര്‍‍ത്തോരിടമായിരിക്കണം, ഇന്നു കുട്ടികള്‍ ഗോട്ടികളിയ്ക്കവേ തങ്ങളില്‍ച്ചിരിച്ചാര്‍ക്കും മണല്‍ത്തടം. അന്നു പായ്ക്കപ്പലില്‍വന്നിറങ്ങിയോര്‍‍ കൊണ്ടുവന്ന വിശിഷ്ടവസ്തുക്കളില്‍ കണ്ണുമഞ്ഞളിച്ചുള്ളവര്‍, പൂര്‍വീകര്‍, എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകള്‍. ഈറനാം നിലാവേറ്റുമിനുങ്ങും ഈ വിശുദ്ധ തീരത്തിന്റെ നെഞ്ചില്‍ ആദി താളത്തി, ന്നഗ്നി നാളങ്ങള്‍, വീ- ണാഴി മുത്തുകള്‍ക്കര്‍ഥമുണ്ടായ നാള്‍, മെല്ലെ മെല്ലെ വിവാഹങ്ങള്‍, നേര്‍ച്ചകള്‍, കഞ്ഞി വീഴ്ത്തലും കപ്പം കൊടുക്കലും, നാട്ടിടകളിലൂടെക്കഴുതകള്‍ നേര്‍ത്തകാറ്റത്തു മേഞ്ഞ സായന്തനം, പുത്തനാകും ജനപദം, ശാസ്ത്രിമാ- രെത്തി ദൈവങ്ങളോടുപദേശം,…

സ്നേഹം

ഡോ. അമൃത ഈറന്‍ മിഴികളില്‍ , ഇടറുന്ന കരളില്‍ നിതാന്ത വ്യഥകള്‍ തന്‍ – കൃഷ്ണവനങ്ങളില്‍ ഒരു കൊച്ചു നക്ഷത്രദീപ്തിയായ്, ശാന്തിയായ്, ആദിപ്രണവം പിളര്‍ന്ന സംഗീതമായ്, ആദിമ നിശബ്ദ നിശ്ചലാകാശത്തി- ലാദ്യമുണര്‍ന്നൊരുടുക്കിന്റെ സ്പന്ദമായ്, ഗിരികൂടസാനുക്കള്‍ തോറും വിമൂകമാ- യലയുന്ന കാറ്റിന്റെ സീല്‍ക്കാരധാരയായ്, ഇരുളലകള്‍ മാഞ്ഞു മാഞ്ഞു പോം ബ്രഹ്മ- മുഹൂര്‍ത്തലുന്നിദ്ര ബോധാവബോധമായ്, കാലങ്ങള്‍ കൈവിരല്‍ വിടവിലൂര്‍ന്നൂര്‍ന്നു- പോകുമീ ശൈശവ ക്രീഡാ ലഹരിയായ്, ഇന്നലെ,യിന്നായി,നാളെയായ്,നീളും- കടങ്കഥയുള്ളില്‍ ,ചിപ്പിയില്‍ മുത്തുപോ- ലോളിയാര്‍ന്നുണരുന്നൊരുണ്വയായ്,തത്വമായ്, അണ്ഡകടാഹങ്ങളെല്ലാം ഹ്യദന്തത്തി- ലൊന്നായൊതുക്കും വിരുതായ്, മദംവായ്ക്കു- മോരോ…

വലതുവശം

ചെമ്മനം ചാക്കോ അപ്പന്റെയനുജന്റെ പൌത്രനാം ബോബിമോ- നബുദാബിയില്‍ ജോലിയല്ലോ. ഇരുപത്തിനാലായ്‌ വയസ്സു,കമ്പ്യൂട്ടറില്‍ ബിരുദവും,കണ്ടാല്‍ സുമുഖന്‍! എല്ലാറ്റിനും വിരുതേറുമവന്നുടെ കല്യാണവും കഴിഞ്ഞല്ലോ. സുന്ദരിപ്പെണ്ണുമായ് പയ്യന്‍ വിരുന്നിനു വന്നിരിക്കുന്നെന്റെ വീട്ടില്‍. ഊണുംകഴിഞ്ഞു വൈകിട്ടു കടല്‍പ്പുറം കാണുവാന്‍ ഞങ്ങള്‍ തിരിച്ചു. മിന്നുന്ന ബെന്‍സിലായ് ബോബിമോന്‍ തന്‍പുതു- പ്പെണ്ണുമായ് മുന്നിലിരിപ്പൂ. ഞങ്ങളും മോളുടെ മോളുമായ് കാറിലെ സംഗീതവും കേട്ടു പിന്നില്‍! പോകേണ്ടതാം വഴിചൊല്ലിക്കൊടുക്കുവാന്‍ ജാഗരൂകന്‍ ഞാന്‍ പറഞ്ഞാന്‍:- “നേരേ നാം കാണുന്ന ബാറുകഴിഞ്ഞുടന്‍ കാറു വലത്തോട്ടുപോണം” “വലതെന്നു ചൊല്ലിയാല്‍ ലെഫ്റ്റാണോ, റൈറ്റാണൊ?” മലയാളപുത്രന്റെ…

ഒരു ദലിത് കവിതയുടെ കദനകഥ

ബി.ജോസുകുട്ടി, ആലപ്പുഴ പ്രസിദ്ധീകരിക്കാനായി അയച്ച കവിത, അപകടത്തില്‍പ്പെട്ട് മരണാസന്നമായി ആശുപത്രിയില്‍ കിടക്കുന്നതറിഞ്ഞ് ഞാനോടിച്ചെന്നു. തലക്കെട്ട് ഛേദിക്കപ്പെട്ട നിലയിലായിരുന്നു. വാക്കുകളിലായിരുന്നു കൂടുതല്‍ മുറിവുകള്‍. വാക്യങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു ആശയം ചതഞ്ഞരഞ്ഞു പോയിരുന്നു. എന്നിട്ടു പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ, നിണം വാര്‍ന്നൊഴികിയ ശരീരവുമായി കവിത ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നു ചാനല്‍-മാധ്യമങ്ങള്‍ ബ്യൂട്ടി കോണ്ടെസ്റ്റിന്റെ പ്രസ്സ് ഗ്യാലറിയില്‍ കുടുങ്ങിപ്പോയിരുന്നത്രേ. എന്നോടെന്തോ പറയാനായി അതു ചുണ്ടുകളനക്കാന്‍ ശ്രമിച്ചു. ലക്ഷ്യത്തിലെത്താനായി ഓരം ചേര്‍ന്നു പോകുമ്പോള്‍ ആരോ നിയോഗിച്ച ‘ക്വട്ടേഷന്‍’ ടീമാണത്രേ ഇതു ചെയ്തതെന്ന്, ചിലരെ കണ്ടാല്‍ തിരിച്ചറിയാമെന്നും….

രഹസ്യം- ഒന്നാമന്റെ കുറിപ്പുകള്‍

ക്രിസ്പിന്‍ ജോസഫ് ,    പാല്യത്തയില്‍,    തിരുമലഭാഗം.പി.ഒ,    തുറവൂര്‍,   ആലപ്പുഴ   (ഒന്നാമന്റെ കുറിപ്പുകള്‍ക്ക് ശേഷമാണ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞതെന്ന് കരുതപ്പെടുന്നു മൂവാണ്ടന്‍ മാവുകള്‍ക്കിടയിലൂടെ മണിയനീച്ചകള്‍ തീട്ടത്തിന്റെ ചെറിയ ഉരുള ഉരുട്ടിക്കൊണ്ടുപോകുന്നു.)                         1 H2O ഏറ്റവും നിശബ്ദമായ ഒരു യാത്രയാണെന്ന് നാമ്മളറിയുമൊഴേക്കും എല്ലാം അവസാനിച്ചിരിക്കും. കള്ളുഷാപ്പിലേക്കുള്ള വഴികളെല്ലാം പാടവരമ്പത്തൂന്ന് വഴുതിവീണിരിക്കും.                         2 നിന്റെ കൊഴുത്ത തുപ്പല്‍ എനിക്കും മണ്ണിരകള്‍ക്കും ഭക്ഷണമാകുന്നു ഭൂമിയിലെ ആദ്യകാല്‍വെപ്പില്‍ത്തന്നെ നിന്റെ നാഭിയിലെ പച്ചമണ്ണില്‍ ഞാന്‍ പുതഞ്ഞുപോകുന്നു. നിന്റെ ഉടല്‍ രണ്ട്…

ബുദ്ധപൂര്‍ണ്ണിമ

സി.ജീവന്‍ ആലപ്പുഴ പുരാതനമായ കുശി നഗരത്തെ വലം ചുറ്റികടന്നുപോയ കാറ്റിന്റെ മര്‍മ്മരങ്ങളില്‍ നിന്ന് കാലത്തിന്റെ ചിലമ്പിച്ച ശബ്ദങ്ങള്‍ അയാളിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അയാളുടെ വെങ്കലക്കണ്ണുകള്‍ ആര്‍ദ്രമാകുന്നത് നന്ദിതയറിഞ്ഞു. അവളുടെ മനസ്സിപ്പോള്‍ പത്മദളങ്ങള്‍ പോലെ വിടര്‍ന്നു വന്നു.                                                                                                                                                   പുറത്ത് ഇപ്പോഴും കാറ്റ് വീശി കൊണ്ടിരുന്നു. ക്ലാവുപുരണ്ട അയാളുടെ അധരങ്ങള്‍ അനങ്ങി.   നീയാരാണ്? ഞാന്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിനിയാണ്. അല്ല നീ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്.കര്‍മ്മങ്ങളല്ല, കര്‍മ്മത്തിനപ്പുറത്ത് കാരണഭൂതമായ നിന്റെ സ്വത്വം തിരിച്ചറിഞ്ഞോയെന്നാണ്? അത്…

ഇരകള്‍

മീര ആലപ്പാട് മാഞ്ഞുപോയ സ്വപ്നത്തിന്റെ അവശേഷിപ്പുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ശിഖയുടെ ചിന്താമണ്ഡലം. കിനാവില്‍ കണ്ട അവ്യക്തമായ ആ രൂപം തന്റെ ഭര്‍ത്താവിന്റെതായിരുന്നുവോ, അതോ തന്റെ അരികിലുറങ്ങും കുഞ്ഞിന്റെയോ. അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് കിടക്കുമ്പോള്‍ അവന്റെ ശരിരതാപം അവളുടെ ദേഹത്തെ പെള്ളിച്ചു. തണുപ്പിലും അവന്റെ പനിച്ചുടില്‍ അവള്‍ വിയര്‍ത്തു. മുന്നുദിവസമായി കടുത്ത പനിയുമായി അവന്‍ കിടക്കുന്നു. ഇതുവരെ ഒരു മരുന്നും കൊടുക്കാന്‍ പറ്റിയിട്ടില്ലല്ലോ…… അവള്‍ വേദനയോടെ ഓര്‍ത്തു.             ഇരുട്ടിന്റെ മൌനത്തെ കീറി ഭിത്തികള്‍ക്കപ്പുറത്തുനിന്നും ഒരു കുട്ടിയുടെ…

കല്ലുകള്‍ വേലായുധനോട് പറഞ്ഞത്

                    മോനിച്ചന്‍ എബ്രഹാം -ആലപ്പുഴ വാര്‍ക്കപണിക്കാരനെപ്പോലെ വേലായുധന്‍ ഒരുപാടു ജോലി ചെയ്യുന്നുണ്ടായിരുന്നു;എന്നാല്‍ ജോലിയൊന്നും ചെയ്യുന്നുമുണ്ടായിരുന്നുമില്ല. ശിപായിമാരുടെ ഉദ്യോഗസമയം പോലെ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെയും തുടര്‍ന്നും വേലായുധന്‍ തന്റെ സഞ്ചിനിറയെ തെരുവോരത്തെ കല്ലുകള്‍ പെറുക്കി കൂട്ടുമെങ്കിലും അതെല്ലാം അതേപോലെ തന്നെ തിരിച്ചിടും. അതിലൊരു ആത്മസംത്യപ്തി വേലായുധന്‍ അനുഭവിച്ചിരുന്നു. ആ ആത്മസംത്യപ്തിയില്‍ അയാള്‍ അയാളെ പോലും മറന്നു പോയിരുന്നു. നഗരകവാടത്തില്‍ കയറാതെ വലത്തോട്ടു പോകുന്ന റോഡിലെ എ പടം ഓടിക്കുന്ന തീയേറ്ററിന്റെ അടുത്തായിരുന്നു വേലായുധന്റെ…

ഹോളോകാസ്റ്റ്

ചെറുകഥ                        ഷാഹൂല്‍ ഹമീദ്.കെ.ടി,  മലപ്പുറം നഗരഹൃദയത്തിലെ പുരാതനമായ കെട്ടിടത്തിലാണ് ഞങ്ങളുടെ ലൈബ്രറി അനേകം ജനങ്ങളുമായി നഗരം തിളച്ചു മറിയുമ്പോഴും ലൈബ്രറിയിലേക്കെത്തുന്നത് കുറച്ചു പേര്‍ മാത്രമാണ്. സിമന്റ് പാളികളടര്‍ന്ന്, തുരുമ്പിച്ച കമ്പികളുടെ ചതുരക്കുടുകള്‍ പുറത്തേക്കു തള്ളിയ കെട്ടിടത്തിന്റെ അസ്ഥിപഞ്ജരത്തില്‍നിന്ന് പല സ്ഥാപനങ്ങളും ഒഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുമ്പോഴും ലൈബ്രറിക്കെങ്ങും പോവാനിടമില്ലാത്തതിനാല്‍ രണ്ടാംനിലയുടെ കിഴക്കെ അറ്റത്ത് ഊര്‍ദ്ധ്വന്‍ വലികളോടെ ചുരുണ്ടു കിടക്കുന്നു, അതിന്റെ നിശ്വാസങ്ങളഞ്ഞുപോകരുതേയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ദിനവും അവിടെയെത്തുന്നു. ചിലപ്പോഴെല്ലാം കാറ്റ് ഞങ്ങളെ ലൈബ്രറിയില്‍നിന്ന് ആട്ടിയോടിക്കാറുണ്ട്. കിഴക്കന്‍ കാറ്റ്.ജനലുകളെല്ലാം തിന്നുതീര്‍ത്തതിനാല്‍ കാറ്റിന്റെ കുത്തൊഴുക്കു…

വി.പി.

കോമ്രോഡ് അന്‍സാരി ബര്‍ണാര്‍ഡ്  കുരുക്ഷേത്ര റിയല്‍ടോഴ്സ് എന്ന ആഗോള ഭീമന്‍, ഭാരതത്തിലെ തങ്ങളുടെ കോര്‍ മാനേജ്മെന്റ് ടീമിനെ അടിയന്തിരമായി റിജണല്‍ ഓഫിസില്‍ വിളിച്ചിരിക്കുകയാണ്. 20 മണിക്കൂര്‍ മാത്രമാണ് എത്തിച്ചേരുന്നതിന് അനുവധിച്ചിട്ടുള്ള സമയം. യാത്ര ഫ്ലൈറ്റിലേ ആകാവു. ഹൈദരാബാദ് എയര്‍പ്പോട്ടില്‍ സ്വീകരിക്കാന്‍ ആളുണ്ടാകും. ഹൈദരാബാദിന്റെ ട്വിന്‍ സിറ്റിയ്ായ സെക്കന്‍ന്തരാബാദിലെ റീജണല്‍ ഓഫീസിലേക്കുള്ള യാത്രയ്ക്ക് 12 കാറുകള്‍ എയര്‍പ്പോര്‍ട്ടില്‍ കാത്തുകിടക്കും. ഒരേ ഫ്ലൈറ്റില്‍ വന്നിറങ്ങിയാലും രണ്ടുപേര്‍ രണ്ടു കാറിലെ സഞ്ചരിക്കാവു. ഹസന്‍ സാഗര്‍ പാലമാണ് ഇരുനഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഹൈദരാബാദിന്റെ…