ഔവ്വര്‍ സാഹിത്യ പുരസ്‌കാരം – 2012 പുരസ്കാരത്തിന് അര്‍ഹമായ ചെറുകഥ

ചെകുത്താന്റെ പര്യായം ജെ അനിൽകുമാർ ആത്മഹത്യാ മുനമ്പിലെ ‘ഗോസ്റ്റ് റോക്കി’ ൽ നിന്ന് തെരേസ സാത്താന്റെ പര്യായപദം ഓർത്തെടുക്കാൻ ശ്രമിച്ചു. ദൈവത്തിന് പര്യായങ്ങളുള്ളതുപോലെ സാത്താന്റെ പര്യായപദങ്ങളെന്തൊക്കെയാണ് ?. സമയമെടുത്തു തന്നെ ദൈവത്തിനും ചെകുത്തനുമിടയിലെ തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു. ധ്യാനത്തിലമർന്ന് മൂന്നു തവണ അവൾ ദൈവത്തെ തള്ളിപ്പറഞ്ഞു. മൂന്നു തവണ സാത്താനെ വാഴ്ത്തി. ആദ്യമായല്ല തെരേസ ദൈവത്തെ തള്ളിപ്പറയുന്നത്. അതിനു മുൻപും മൂന്നു തവണ അവൾ ദൈവത്തെ ശപിച്ചിരുന്നു. ‘നിന്നെ രക്ഷിക്കനാകാത്ത വിധം ദൈവത്തിന്റെ കരം കുറുകിപ്പോയിട്ടില്ല’ എന്ന…

ഉത്രാട സന്ധ്യ – ഔവ്വര്‍ ബാലവേദി , വനിതാ വേദി , സീനിയര്‍ ഫോറം അവതരിപ്പിച്ച കലാവിരുന്ന്

ഔവ്വർ ബാലവേദി അവതരിപ്പിച്ച ലഘുനാടകം -” കാണാ പാഠങ്ങള്‍ ” ഔവ്വർ വനിതാ വേദി അവതരിപ്പിച്ച തിരുവാതിര

ലിറ്റില്‍ തീയറ്റര്‍ അവതരിപ്പിച്ച നാടകം – “കാണാപാഠങ്ങള്‍ “

ഔവ്വര്‍ ലൈബ്രറി മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഔവ്വര്‍ ബാലവേദി ഒരുക്കിയ നാടകം “കാണാപാഠങ്ങള്‍ ” വേദിയില്‍ അവതരിപ്പിച്ചപോള്‍ ….

ഔവ്വര്‍ സാഹിത്യ പുരസ്‌കാരം 2012

ഔവ്വര്‍ സാഹിത്യ പുരസ്‌കാരം 2012 കവിതയ്ക്കുള്ള  പുരസ്‌കാരം ശ്രീ അഗസ്റിന്‍ കുട്ടനെല്ലൂര്‍ , പ്രശസ്ത കഥാകൃത്ത്‌  ശ്രീ ബാബു കുഴിമറ്റം ത്തിന്റെ പക്കല്‍ നിന്നും സ്വീകരിക്കുന്നു

45 -)മത് വാര്‍ഷികവും ഓണഘോഷവും, മൂന്നാം ദിവസം – സെമിനാർ “മതാന്ധതയുടെ വർത്തമാനം” പ്രബുദ്ധ കേരളം എങ്ങോട്ട് ?

  സെമിനാർ – “മതാന്ധതയുടെ വർത്തമാനം” പ്രബുദ്ധ കേരളം എങ്ങോട്ട് ? – ഡോ: ജി. ബാലചന്ദ്രൻ, ശ്രീ. ദേവദത്ത് ജി. പുറക്കാട്, ഡോ: പള്ളിപ്പുറം മുരളി, ഡോ: എസ്. അജയകുമാർ, ശ്രീ. കെ. ജീ. ജഗദീശൻ, തുടങ്ങിയവർ സംസാരിച്ചു.

ഓണാഘോഷം – രണ്ടാം ദിനം

പ്രൊഫ. എം കെ സാനു വിന്‍റെ “ചങ്ങമ്പുഴ -നക്ഷത്രങ്ങളുടെ സ്നേഹഭാജനം ” എന്ന കൃതിയെ ആസ്പദമാക്കി ശ്രീ ആലപ്പി രമണന്‍ അവതരിപ്പിച്ച സാഹിത്യ സംഗീത പ്രഭാഷണം

ഔവ്വര്‍ ബാലവേദി – വാര്‍ഷികവും വര്‍ണോല്സവവും

ഔവ്വര്‍ ബാലവേദി  വാര്‍ഷികവും വര്‍ണോല്സവവും  2012  ഏപ്രില്‍ 28, ഏപ്രില്‍ 29 തിയതികളില്‍  ഔവ്വര്‍ നഗറില്‍                         രാവിലെ 9.30 ന്  പതാക ഉയര്‍ത്തല്‍                          10.00 ന് രജിസ്ട്രേഷന്‍                          10.30…

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചു -ആദരാഞ്ജ ലികള്‍

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം കഴിഞ്ഞ ആഗസ്റിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫറൂഖ് മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967 മുതല്‍ 68 വരെയായിരുന്നു…

മലയാളത്തിന്റെ സാംസ്‌കാരിക ശബ്ദം ഡോ. സുകുമാര്‍ അഴീക്കോടിനു ആദരാഞ്ജ ലികള്‍

  വാമൊഴിയാലും വരമൊഴിയാലും മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. രാവിലെ 6-30നായിരുന്നു പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ആറുപതിറ്റാണ്ടിലേറെ കേരള മനസാക്ഷിയുടെ ശബ്്ദമായി നിലകൊണ്ട അഴീക്കോടിന്റെ അന്ത്യം. 85 വയസായിരുന്നു. അര്‍ബുദ ബാധിതനായി അദ്ദേഹം രണ്ടുമാസത്തോളമായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അവിവാഹിതനാണ്. ദേവദാസ്, പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍, പദ്മിനി എന്നിവരാണ് സഹോദരങ്ങള്‍. സെന്റ് ആഗ്നസ് കോളജില്‍ അധ്യാപകനായിരുന്ന…