മലയാള കവിതയില്‍ കാഴ്ചകളുടെ സൌന്ദര്യം ആവാഹിച്ച കവി ഡി. വിനയചന്ദ്രന്‍ (67) അന്തരിച്ചു. തീരപ്രദേശമായ കൊല്ലത്തിന്റെ സൌന്ദര്യമായിരുന്നു വിനയചന്ദ്രന്റെ കവിതയില്‍ നിറഞ്ഞുനിന്നിരുന്നത്. അഷ്ടമുടിക്കായലും മറ്റും അദ്ദേഹത്തിന്റെ കവിതകളില്‍ പുതിയ സൌന്ദര്യശാസ്ത്രം കണ്ടെത്തി. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയിലായിരുന്നു ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. അതിഥി അധ്യാപകനായി വിവിധയിടങ്ങളില്‍ ക്ളാസുകള്‍ എടുത്തു. 1993 ല്‍ എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍…
Category: അകത്തളം
ഔവ്വര്‍ ബാലവേദി – ഗാന്ധി ജയന്തി ദിനാഘോഷം
ഒക്ടോബര്‍ 2 ചൊവ്വ ഉച്ച കഴിഞ്ഞ് 2.00 ന് പരിസര ശുചീകരണം ഉച്ച കഴിഞ്ഞ് 3.30 ന് പ്രഭാഷണം – ശ്രീ നരേന്ദ്രന്‍ നായര്‍ വിഷയം :”മഹാത്മാവിനെ അറിയാന്‍” വൈകു : 4.30 ന് ടീം ക്വിസ് മത്സരം വൈകു :5.30 ന് പ്രസംഗ മത്സരം
ഔവ്വര്‍ സാഹിത്യ പുരസ്‌കാരം – 2012 പുരസ്കാരത്തിന് അര്‍ഹമായ ചെറുകഥ
ചെകുത്താന്റെ പര്യായം ജെ അനിൽകുമാർ ആത്മഹത്യാ മുനമ്പിലെ ‘ഗോസ്റ്റ് റോക്കി’ ൽ നിന്ന് തെരേസ സാത്താന്റെ പര്യായപദം ഓർത്തെടുക്കാൻ ശ്രമിച്ചു. ദൈവത്തിന് പര്യായങ്ങളുള്ളതുപോലെ സാത്താന്റെ പര്യായപദങ്ങളെന്തൊക്കെയാണ് ?. സമയമെടുത്തു തന്നെ ദൈവത്തിനും ചെകുത്തനുമിടയിലെ തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു. ധ്യാനത്തിലമർന്ന് മൂന്നു തവണ അവൾ ദൈവത്തെ തള്ളിപ്പറഞ്ഞു. മൂന്നു തവണ സാത്താനെ വാഴ്ത്തി. ആദ്യമായല്ല തെരേസ ദൈവത്തെ തള്ളിപ്പറയുന്നത്. അതിനു മുൻപും മൂന്നു തവണ അവൾ ദൈവത്തെ ശപിച്ചിരുന്നു. ‘നിന്നെ രക്ഷിക്കനാകാത്ത വിധം ദൈവത്തിന്റെ കരം കുറുകിപ്പോയിട്ടില്ല’ എന്ന…
ഉത്രാട സന്ധ്യ – ഔവ്വര്‍ ബാലവേദി , വനിതാ വേദി , സീനിയര്‍ ഫോറം അവതരിപ്പിച്ച കലാവിരുന്ന്
ഔവ്വർ ബാലവേദി അവതരിപ്പിച്ച ലഘുനാടകം -” കാണാ പാഠങ്ങള്‍ ” ഔവ്വർ വനിതാ വേദി അവതരിപ്പിച്ച തിരുവാതിര
തിരുവോണ നാളിൽ നടത്തിയ കൗതുക മത്സരങ്ങൾ
ഔവ്വര്‍ ലൈബ്രറി 45-)മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവോണ നാളിൽ നടത്തിയ കൗതുക മത്സരങ്ങൾ.
ലിറ്റില്‍ തീയറ്റര്‍ അവതരിപ്പിച്ച നാടകം – “കാണാപാഠങ്ങള്‍ “
ഔവ്വര്‍ ലൈബ്രറി മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഔവ്വര്‍ ബാലവേദി ഒരുക്കിയ നാടകം “കാണാപാഠങ്ങള്‍ ” വേദിയില്‍ അവതരിപ്പിച്ചപോള്‍ ….
ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012
ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഈ കഴിഞ്ഞ S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പി പി സംഗീത അവാർഡ് നൽകുന്നു. ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിന് മികച്ച…
ഔവ്വര്‍ സാഹിത്യ പുരസ്‌കാരം 2012
ഔവ്വര്‍ സാഹിത്യ പുരസ്‌കാരം 2012 കവിതയ്ക്കുള്ള പുരസ്‌കാരം ശ്രീ അഗസ്റിന്‍ കുട്ടനെല്ലൂര്‍ , പ്രശസ്ത കഥാകൃത്ത് ശ്രീ ബാബു കുഴിമറ്റം ത്തിന്റെ പക്കല്‍ നിന്നും സ്വീകരിക്കുന്നു
ഔവ്വര്‍ സാഹിത്യപുരസ്കാരം – 2012- പുരസ്കാരത്തിന് അര്‍ഹമായ കവിത
മഴയുടെ നെഞ്ചുരുക്കം അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ പാതിരാവല്ലോ, ജനൽപാളിയിലാരോ മെല്ലെ പേലവകരങ്ങളാൽ തട്ടിയുണർത്തീടുന്നു ആരീയർദ്ധരാത്രിയിൽ ? പാതിമയക്കത്തിൽ ഞാ – നുണർന്നെണീക്കെ, അതാ നൽ പുതുമണ്ണിൻഗന്ധം “ വന്നുവോ നീ മിത്രമെ വേനലിന്നറുതിയിൽ കുളിർമുത്തുമണികളാ,ലീമണ്ണിലാദ്യം പെയ്യാൻ” “ബാല്യത്തിന്നുമ്മറപ്പടിയിൽ കുന്നിമണികളായ് പെയ്തും കുരുന്നുവിസ്മയങ്ങളി,ലാലിപ്പഴങ്ങളായ് വീണും പ്രണയകൗമാരത്തിൻ മഴവിൽക്കിനാക്കളിൽ പളുങ്കുമണികളായ് ചിതറിവീണുടഞ്ഞും ഇണയെ നെഞ്ചോടുചേർത്തഴലിലും നീ പിരിയാതെനിൽക്കെ കർക്കിടകക്കുളിരാ,യുർവ്വരയെ പുഷ്പിച്ചും നിൻവഴിയിലും മൊഴിയിലു ,മാത്മാവിലും പെയ്തു കവിതവിളയിച്ചൊരേമഴച്ചിലമ്പുഞാൻ“ ഇടറിയോ, വാക്കിന്റെയിഴയൊന്നുലഞ്ഞുവോ? ഇടിമിന്നലായുടൻ കരൾപൊട്ടിവിങ്ങിയോ? ഇരുളിൽ വിതുമ്പിയിജാലകച്ചില്ലിന്റെ – യരികിൽ വന്നെന്നോടു പറയുന്നതെന്തുനീ…
45 -)മത് വാര്‍ഷികവും ഓണഘോഷവും -നാലാം ദിവസം
ആലപ്പുഴ സുര്‍ ബുഹാര്‍ അവതരിപ്പിച്ച ഗസല്‍ സന്ധ്യ
45 -)മത് വാര്‍ഷികവും ഓണഘോഷവും, മൂന്നാം ദിവസം – സെമിനാർ “മതാന്ധതയുടെ വർത്തമാനം” പ്രബുദ്ധ കേരളം എങ്ങോട്ട് ?
സെമിനാർ – “മതാന്ധതയുടെ വർത്തമാനം” പ്രബുദ്ധ കേരളം എങ്ങോട്ട് ? – ഡോ: ജി. ബാലചന്ദ്രൻ, ശ്രീ. ദേവദത്ത് ജി. പുറക്കാട്, ഡോ: പള്ളിപ്പുറം മുരളി, ഡോ: എസ്. അജയകുമാർ, ശ്രീ. കെ. ജീ. ജഗദീശൻ, തുടങ്ങിയവർ സംസാരിച്ചു.
ഓണാഘോഷം – രണ്ടാം ദിനം
പ്രൊഫ. എം കെ സാനു വിന്‍റെ “ചങ്ങമ്പുഴ -നക്ഷത്രങ്ങളുടെ സ്നേഹഭാജനം ” എന്ന കൃതിയെ ആസ്പദമാക്കി ശ്രീ ആലപ്പി രമണന്‍ അവതരിപ്പിച്ച സാഹിത്യ സംഗീത പ്രഭാഷണം
ഔവ്വര്‍ ലൈബ്രറി യുടെ 45 -)മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന ദിന കാഴ്ചകള്‍
ഔവ്വര്‍ ലൈബ്രറി യുടെ 45-)മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന ദിന കാഴ്ചകള്‍
45 -)മത് വാര്‍ഷികവും ഓണഘോഷവും ഉദ്ഘാടനം
45 -)മത് വാര്‍ഷികവും ഓണഘോഷവും ഉദ്ഘാടനം – ശ്രീ കെ എല്‍ മോഹനവര്‍മ നിര്‍വഹിക്കുന്നു
ഔവ്വർ സാഹിത്യ പുരസ്കാരം 2012
സൃഷ്ടികള്‍ ക്ഷണിക്കുന്നു ആലപ്പുഴ ഔവ്വർ ലൈബ്രറിയുടെ 45 -) മത് വാര്‍ഷിക ഓണാഘോഷത്തോട് അനുബന്ധിച്ച് അഖില കേരള അടിസ്ഥാനത്തില്‍ ചെറു കഥ, കവിത എന്നി സാഹിത്യ ഇനങ്ങളില്‍ രചനാ മല്‍ത്സരങ്ങള്‍ സങ്കടിപ്പിചിരിക്കുന്നു. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ശില്പവും നല്‍കുന്നു. മല്‍ത്സരാര്‍ത്ഥികള്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം സൃഷ്ടികള്‍ മൗലികവും മുന്‍പ് പ്രസിദ്ധികരിചിട്ടില്ലാത്തവയും ആയിരിക്കണം. പുരസ്കാരത്തിന് അര്‍ഹമാകുന്ന സൃഷ്ടികള്‍ ലൈബ്രറിയുടെ ഇന്റര്‍നെറ്റ് മാഗസിന്‍ ആയ എഴുത്തുപുരയില്‍ പ്രസിദ്ധികരിക്കുന്നതാണ്.താല്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ 2012 ആഗസ്ത് 10ന് മുമ്പായി സൃഷ്ടികള്‍ അയച്ചു…
സ്കൂള്‍ തല വായന മത്സരം 2012 പുസ്തകങ്ങളുടെ ലിസ്റ്റ്
സ്കൂള്‍ തല വായന മത്സരത്തിനായി നിര്‍ദ്ധേശിചിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് 1. ചരിത്രത്തില്‍ ഇല്ലാത്തവര്‍ – ചിന്ത പബ്ലിഷേഴ്സ് 2. ഗലീലിയോ – ചിന്ത പബ്ലിഷേഴ്സ് 3. തോട്ടിയുടെ മകന്‍ – തകഴി – ഡി.സി. ബുക്സ് 4. ജീവിതസമരം – സി .കേശവന്‍ .- ഡി.സി. ബുക്സ് 5. ഭോപാലില്‍ അന്ന് സംഭവിച്ചത് – ഡോമിനിക് ലാപിയര്‍ – ഡി.സി. ബുക്സ് 6. ഗൌരി – ടി.പദ്മനാഭന്‍ – ഡി.സി. ബുക്സ് 7. ജീവിതമെന്ന മഹാ അത്ഭുതം…