വായനയുടെ വസന്തോത്സവത്തില്‍ ഈ മാസം “ഉഷ്നരാശി- കരപ്പുറത്തിന്‍റെ ഇതിഹാസം”

പുന്നപ്ര വയലാര്‍ സമരചരിത്രം പുതുതലമുറയുടെ കണ്ണുകളിലൂടെ അനാവരണം ചെയ്യുന്ന നോവല്‍ “ഉഷ്നരാശി- കരപ്പുറത്തിന്‍റെ ഇതിഹാസം” ആണ് സെപ്തംബര്‍ മാസത്തില്‍ “വായനയുടെ വസന്തോത്സവം” ചര്‍ച്ച ചെയ്യുന്നത്. സെപ്തംബര്‍ 17 ഞായര്‍ വൈകുന്നേരം 6 ന് ഔവ്വര്‍ ലൈബ്രറി ഹാളില്‍ നോവലിസ്റ്റ് കെ വി മോഹന്‍കുമാറിന്‍റെ സാന്നിദ്ധ്യത്തില്‍ ഡോ എസ് അജയകുമാര്‍ , രാജേഷ് എരുമേലി , രാജേഷ് ചിറപ്പാട്, ഡോ. അമൃത, ജിമ്മി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഔവ്വര്‍ സുവര്‍ണ്ണ ജൂബിലിയുടെ ആദ്യമാസത്തില്‍ നടക്കുന്ന പ്രതിമാസ പുസ്തക…

വായനയുടെ വസന്തോത്സവം – റഫീക്ക് അഹമ്മദിന്റെ കവിതകള്‍

വായനയുടെ വസന്തോത്സവം – പ്രശസ്ത കവി , ചലച്ചിത്ര ഗാന രചയിതാവ് ശ്രീ റഫീക്ക് അഹമ്മദ് ആലപ്പുഴ ചെട്ടികാട് ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് തത്സമയം.

വായനശാലകളെ കൊല്ലരുത്‌ – മാതൃഭൂമി മുഖപ്രസംഗം – 2014 ജനുവരി 30

കടപ്പാട് -മാതൃഭൂമി ദിനപത്രം – 2014 ജനുവരി 30 ആധുനിക പൗരസമൂഹം സൃഷ്ടിച്ച ഏറ്റവും വലിയ പൊതുഇടങ്ങളിലൊന്നാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള വായനശാലകള്‍. ജാതിക്കും മതത്തിനും വര്‍ഗത്തിനുമൊക്കെ അതീതമായ എല്ലാവര്‍ക്കും പ്രവേശനമുള്ള പൊതുഇടങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടത് ഒരു സുപ്രഭാതത്തിലല്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയുമൊക്കെ ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇത്തരം പൊതു ഇടങ്ങള്‍. മലയാളികളുടെ സാമൂഹികജീവിതത്തിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ചരിത്രത്തെ ചിന്തയുടെ പ്രവര്‍ത്തനമണ്ഡലങ്ങളുമായി കൂട്ടിമുട്ടിക്കുന്നതിലുമെല്ലാം വായനശാലകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ…

കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു – ആദരാഞ്ജലികള്‍

മലയാള കവിതയില്‍ കാഴ്ചകളുടെ സൌന്ദര്യം ആവാഹിച്ച കവി ഡി. വിനയചന്ദ്രന്‍ (67) അന്തരിച്ചു. തീരപ്രദേശമായ കൊല്ലത്തിന്റെ സൌന്ദര്യമായിരുന്നു വിനയചന്ദ്രന്റെ കവിതയില്‍ നിറഞ്ഞുനിന്നിരുന്നത്. അഷ്ടമുടിക്കായലും മറ്റും അദ്ദേഹത്തിന്റെ കവിതകളില്‍ പുതിയ സൌന്ദര്യശാസ്ത്രം കണ്ടെത്തി. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയിലായിരുന്നു ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. അതിഥി അധ്യാപകനായി വിവിധയിടങ്ങളില്‍ ക്ളാസുകള്‍ എടുത്തു. 1993 ല്‍ എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍…

ഔവ്വര്‍ സാഹിത്യപുരസ്കാരം – 2012- പുരസ്കാരത്തിന് അര്‍ഹമായ കവിത

മഴയുടെ നെഞ്ചുരുക്കം അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ പാതിരാവല്ലോ, ജനൽപാളിയിലാരോ മെല്ലെ പേലവകരങ്ങളാൽ തട്ടിയുണർത്തീടുന്നു ആരീയർദ്ധരാത്രിയിൽ ? പാതിമയക്കത്തിൽ ഞാ – നുണർന്നെണീക്കെ, അതാ നൽ പുതുമണ്ണിൻഗന്ധം “ വന്നുവോ നീ മിത്രമെ വേനലിന്നറുതിയിൽ കുളിർമുത്തുമണികളാ,ലീമണ്ണിലാദ്യം പെയ്യാൻ” “ബാല്യത്തിന്നുമ്മറപ്പടിയിൽ കുന്നിമണികളായ് പെയ്തും കുരുന്നുവിസ്മയങ്ങളി,ലാലിപ്പഴങ്ങളായ് വീണും പ്രണയകൗമാരത്തിൻ മഴവിൽക്കിനാക്കളിൽ പളുങ്കുമണികളായ് ചിതറിവീണുടഞ്ഞും ഇണയെ നെഞ്ചോടുചേർത്തഴലിലും നീ പിരിയാതെനിൽക്കെ കർക്കിടകക്കുളിരാ,യുർവ്വരയെ പുഷ്പിച്ചും നിൻവഴിയിലും മൊഴിയിലു ,മാത്മാവിലും പെയ്തു കവിതവിളയിച്ചൊരേമഴച്ചിലമ്പുഞാൻ“ ഇടറിയോ, വാക്കിന്റെയിഴയൊന്നുലഞ്ഞുവോ? ഇടിമിന്നലായുടൻ കരൾപൊട്ടിവിങ്ങിയോ? ഇരുളിൽ വിതുമ്പിയിജാലകച്ചില്ലിന്റെ – യരികിൽ വന്നെന്നോടു പറയുന്നതെന്തുനീ…

ഔവ്വർ സാഹിത്യ പുരസ്കാരം 2012

സൃഷ്ടികള്‍ ക്ഷണിക്കുന്നു ആലപ്പുഴ ഔവ്വർ ലൈബ്രറിയുടെ 45 -) മത് വാര്‍ഷിക ഓണാഘോഷത്തോട് അനുബന്ധിച്ച് അഖില കേരള അടിസ്ഥാനത്തില്‍ ചെറു കഥ, കവിത എന്നി സാഹിത്യ ഇനങ്ങളില്‍ രചനാ മല്‍ത്സരങ്ങള്‍ സങ്കടിപ്പിചിരിക്കുന്നു. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ശില്പവും നല്‍കുന്നു. മല്‍ത്സരാര്‍ത്ഥികള്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം സൃഷ്ടികള്‍ മൗലികവും മുന്‍പ് പ്രസിദ്ധികരിചിട്ടില്ലാത്തവയും ആയിരിക്കണം. പുരസ്കാരത്തിന് അര്‍ഹമാകുന്ന സൃഷ്ടികള്‍ ലൈബ്രറിയുടെ ഇന്റര്‍നെറ്റ്‌ മാഗസിന്‍ ആയ എഴുത്തുപുരയില്‍ പ്രസിദ്ധികരിക്കുന്നതാണ്.താല്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ 2012 ആഗസ്ത് 10ന് മുമ്പായി സൃഷ്ടികള്‍ അയച്ചു…

എഴുത്തുപുര -സാഹിത്യ ക്യാമ്പ്‌ രണ്ടാം ദിനം

വൈശാഖൻ മാഷ്‌ ക്യാമ്പ്‌ അംഗങ്ങളുമായി സംവദിക്കുന്നു സമാപന സമ്മേളനം -സദസ്സ്‌ , സാനു മാഷ്‌, കുരീപ്പുഴ ശ്രീകുമാർ, ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത സാനു മാഷ്‌ ക്യാമ്പിലേക്ക്‌ കാവാലം ബാലചന്ദ്രൻ ക്ലാസ്സ്‌ നയിക്കുന്നു കുരീപ്പുഴ ശ്രീകുമാർ ക്യാമ്പിൽ

എഴുത്തുപുര സാഹിത്യക്യാമ്പ്‌ 2009 -ആദ്യ ദിനം

ഡി വിനയചന്ദ്രൻ മാഷ്‌ ക്യാമ്പിന്റെ ഉദ്ഘാടന സെ ഷനിൽ, ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത എന്നിവരൊടൊപ്പം വിനയചന്ദ്രൻ മാഷിന്റെ 2 മണിക്കൂർ നീണ്ട മനോഹരമായ ക്ലാസ്സ്‌ കവി രാവുണ്ണി ക്ലാസ്സ്‌ നയിക്കുന്നു