വാര്‍ഷിക പൊതുയോഗം -2019

ലൈബ്രറിയുടെ വാര്‍ഷിക പൊതുയോഗം 21/07/ 2019 ല്‍ കൂടി. വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും ആഡിറ്റ് റിപ്പോര്‍ട്ടും പൊതുയോഗം ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ലൈബ്രറി കൌണ്‍സില്‍ ‍ നിയമിച്ച വരണാധികാരി ജേക്കബ്ബ് ജോണ്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത് . പുതിയ ഭാരവാഹികളായി പി ജെ മാത്യൂ (പ്രസിഡെന്‍റ്) , മിഥുന്‍ മോഹന്‍ (സെക്രട്ടറി), വി ആര്‍ ബിജു (വൈസ് പ്രസിഡെന്‍റ് ), അഖില്‍ ജോണ്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 52 മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ സ്വാഗതസംഘ രൂപീകരണവും നടന്നു . പി ജെ സ്റ്റീഫന്‍ ചെയര്‍മാനും വിഷ്ണു മോഹന്‍ കണ്‍വീനറും ആയ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ വാര്‍ഷിക ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കുക.

 

Comments

comments