ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍

ഔവ്വര്‍ ബാലവേദിയുടെ പൊതുയോഗത്തില്‍ കൂട്ടുകാര്‍ തന്നെയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ശനിയാഴ്ചകളില്‍ വൈകുന്നേരം 6.30 നു ലൈബ്രറി സെമിനാര്‍ ഹാളില്‍ കുട്ടികളുടെ സിനിമകള്‍ ഓരോന്നായി പ്രദര്‍ശിപ്പിക്കുക. ഇതാണ് ആലോചിച്ചു പിരിഞ്ഞത്.

യോഗം കൂടിയ പിറ്റേന്ന് തന്നെ ആദ്യത്തെ സിനിമ പ്രദര്‍ശിപ്പിച്ചു. അന്‍പത് സീറ്റുകള്‍ ഉള്ള സെമിനാര്‍ ഹാര്‍ മുഴുവനും നിറഞ്ഞു കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കു എല്ലാ ദിവസവും സിനിമ കാണണം എന്നുണ്ട്. പക്ഷേ ഹാളില്‍ മറ്റ് പരിപാടികള്‍ നടക്കുന്നതിനാല്‍ ശനിയും ഞായറും മാത്രമേ അവധിയുള്ളൂ. അങ്ങിനെ അടുത്താഴ്ച മുതല്‍ ആഴ്ചയില്‍ രണ്ടു സിനിമകള്‍.

അങ്ങനെ ബാലവേദി കൂട്ടുകാര്‍ അവധിക്കാലം ആഘോഷിച്ചു തുടങ്ങി. മുന്‍പെങ്ങും ഇല്ലാത്ത ആഹ്ളാദത്തോടെ

Comments

comments