ഡിസംബര്‍ 26 നു കേരളം സവിശേഷമായ ഒരു ആകാശവിസ്മയം കാണാന്‍ തയ്യാറെടുക്കുകയാണ്. കേരളത്തില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്ന അപൂര്‍വ്വ അനുഭവം നേരിട്ട് വീക്ഷിക്കാന്‍ കേരളമെമ്പാടും വമ്പിച്ച ഒരുക്കങ്ങള്‍ ആണ് നടക്കുന്നത്. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളെ കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാനും ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെ നേരിട്ട് കണ്ടറിയാനും ഈ സൂര്യഗ്രഹണദിവസം പോലെ മറ്റൊരവസരം അടുത്തെങ്ങും കിട്ടാനിടയില്ല.
പക്ഷേ അതിനു വേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.
സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കുന്നതിനുള്ള സൌരക്കണ്ണടകള്‍ ഉണ്ടാക്കുന്നതെങ്ങിനെ? സൂര്യഗ്രഹണം വീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? സൂര്യഗ്രഹണ സമയത്ത് വീടിന് പുറത്തിറങ്ങാമോ? സൂര്യഗ്രഹണ ദിവസം ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും എന്തെങ്കിലും സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ടോ?
സൂര്യഗ്രഹണത്തെ സംബന്ധിച്ച ഇത്തരം സന്ദേഹങ്ങള്‍ക്ക് ഉത്തരം തരാനും അറിവുകള്‍ പങ്ക് വെയ്ക്കാനും ഔവ്വര്‍ ലൈബ്രറി അവസരം ഒരുക്കുന്നു.
ഡിസംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 3.00 നു ഔവ്വര്‍ ലൈബ്രറി ഹാളില്‍ നമ്മള് ഒത്തു ചേരുന്നു.
ഈ വിഷയത്തെകുറിച്ച് നമ്മളോട് സംവദിക്കാന്‍ ശ്രീ അജയകുമാര്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്) എത്തും.
ശ്രീ സുലൈമാന്‍ (ലൈബ്രറി കൌണ്‍സില്‍) ഇതിന് തുടര്‍ച്ചയായി സംസാരിക്കും
എല്ലാവരെയും അറിവിന്റെ ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു
