നാട്ടില്‍ അധികമൊന്നും ആരും കളിച്ചു കാണാത്ത ഒരു കളി, സൈക്കിള്‍ പോളോ . അതില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ല ടീമിന് മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനം നേടിയ ടീമിലെ ഏഴുപേരില്‍ നാല് പേരും ഔവ്വറില്‍ നിന്നും.
അജിത് സജി , അഖില്‍ ഗിരീഷ്, സി കെ വിനീത്, ശരണ്‍ ബാബു എന്നീ മിടുക്കരാണ് ഞങ്ങളെ മുഴുവന്‍ അത്ഭുതപ്പെടുത്തികൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.
സൈക്കിള്‍ ചവിട്ടുന്നതിലും സൈക്കിളില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതിലും നാല് പേരും കുട്ടിക്കാലം മുതലേ മിടുക്കന്മാര്‍ ആയിരുന്നു. ആ മിടുക്ക് തന്നെയാവണം അവരെ സൈക്കിള്‍ പോളോ എന്ന സ്പോര്‍ട്സ് ഇവന്റിലേക്ക് എത്തിച്ചത്.
ചോറ്റാനിക്കരയില്‍ വച്ച് നടന്ന സംസ്ഥാനതല ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയശേഷം ആണ് ഇങ്ങനെ ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യം പോലും അവര്‍ നാട്ടില്‍ പറഞ്ഞത്.
ഔവ്വര്‍ ലൈബ്രറിയുടെ അഭിമാനമായ
നാലുപേര്‍ക്കും അഭിനന്ദനങ്ങള്‍ . ഒപ്പം സെക്കന്റ് റണ്ണര്‍ -അപ് ആയ ആലപ്പുഴ ജില്ല ടീമിനും അഭിനന്ദനങ്ങള്‍